CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷൻ; കണ്‍വെൻഷൻ ഹാൾ 24 ബ്ലോക്കുകളായി തിരിക്കും; രോഗികൾക്കായി പ്രത്യേക കേറ്ററിംഗ് വിഭാഗം.

മാഞ്ചസ്റ്റർ :  യു കെ യിലേക്കുള്ള മലയാളി കുടിയേറ്റത്തിന്  ശേഷം നടക്കുന്ന ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മ  ആയി മാറുന്ന  മാഞ്ചസ്റ്റർ അഭിഷേകാഗ്നി  കണ്‍വെൻഷന്  ഇനി പത്തു ദിവസങ്ങൾമാത്രം അവശേഷിക്കേ കണ്‍വെൻഷൻ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥനകളും  ഒരുക്കങ്ങളും പുരോഗമിക്കുന്നു.

പതിനായിരങ്ങളെ ഉൽ കൊള്ളാൻ സാധിക്കുന്ന  മാഞ്ചസ്റ്റർടൌണ്‍ സെന്ററിലെ ജി- മെക്സ്  കണ്‍വെൻഷൻ സെന്ററിനെ 24 ബ്ലോക്കുകൾ ആയി തിരിച്ചാണ് കണ്‍വെൻഷൻനടക്കുക . ഓരോ ബ്ലോക്കിലും മുന്നൂറിനും നാനൂറിനും ഇടയിൽ സീറ്റുകൾ ഉണ്ടാകും. എണ്ണായിരത്തോളം ആളുകൾക്കായുള്ള  ചെയറുകൾ കണ്‍വെൻഷൻ ഹാളിൽ ഒരുക്കും.  ഇതു കൂടാതെ ഹാളിന്റെ പിൻഭാഗത്തെ ഗാലറിയിൽ മൂവായിരത്തോളം സീറ്റുകളും ആണ് കണ്‍വെൻഷൻ നഗരിയിൽ ഒരുങ്ങുന്നത്. കണ്‍വെൻഷൻ സെന്ററിന്റെ മുൻ ഭാഗത്ത്‌ നിന്നും നാല്  റോകൾ ആയിട്ടാണ് ബ്ലോക്കുകൾ തിരിക്കുക. ഓരോ ബ്ലോക്കുകൾക്കിടയിലൂടെയും മൂന്നു മീറ്റർ വീതിയിൽ വഴി ഒരുക്കും. കണ്‍വെൻഷനിൽ ഏറ്റവും അനുഗ്രഹങ്ങൾ ചൊരിയുന്നത് ദിവ്യ കാരുണ്യ ആരാധന മദ്ധ്യേയാണ്. സ്വർഗ്ഗ കവാടങ്ങൾ തുറന്ന് അനുഗ്രഹങ്ങളുടെ നീർച്ചാൽ ഒഴുക്കുന്ന ദിവ്യ കാരുണ്യ ആരാധനയുടെ മദ്ധ്യേ നടക്കുന്ന വിശുദ്ധ കുർബ്ബാനയുടെ പ്രദക്ഷിണം ഓരോ ബ്ലോക്കുകൾക്കിടയിലൂടെയും കടന്നു വരും. ഈ സമയം പാശ്ചാത്താപത്താൽ കേണപേക്ഷിക്കുന്നവരുടെ രോഗ ദുരിതങ്ങളും പൈശാചിക ബന്ധനങ്ങളും തീരാ വ്യാധികളും യേശു നാമത്തിൽ മാറിപ്പോകും. 

കണ്‍വെൻഷൻ സെന്ററിന്റെ മുൻഭാഗത്താണ്  രോഗികൾക്കായുള്ള ബ്ലോക്കുകൾ ഒരുങ്ങുന്നത് . സാക്ഷ്യം പറയാൻ ആഗ്രഹിക്കുന്നവർ കണ്‍വെൻഷന്  എത്തുമ്പോൾ തന്നെ റിസപ്ഷൻ കൗണ്ടറിൽ നിന്നും പ്രത്യേക ഫോം മേടിച്ച്  പൂരിപ്പിച്ച്  തിരികെ നല്കിയ ശേഷം കണ്‍വെൻഷൻ ഹാളിന്റെ  മുൻ വശത്തുള്ള ബ്ലോക്കിൽ വന്നിരിക്കേണ്ടതാണ് . യുവ ജനങ്ങൽക്കായും പ്രത്യേകം ബ്ലോക്കുകൾ ക്രമീകരിക്കുന്നതാണ് . ഓരോ ബ്ലോക്കുകളിലും നാല്  ഓളണ്ടിയേഴ്സ് വീതം ഉണ്ടായിരിക്കും. കണ്‍വെൻഷൻ ഹാളിന്റെ ഇരുവശങ്ങളിലും ധാരാളം ടോയിലെന്റു സൗകര്യങ്ങളും കണ്‍വെൻഷൻ ഹാളിൽ സെൻട്രലൈസ്ഡ്‌ ഹീറ്റിംഗ് സൗകര്യവും ലഭ്യമാണ്. 

  കണ്‍വെൻഷൻദിവസം ഉപവാസ ദിനം ആണെങ്കിലും രോഗികൾക്കും കുട്ടികൾക്കുമായി  റിസപ്ഷൻ  കൗണ്ടറിനോട്‌  ചേർന്ന്  പ്രവർത്തിക്കുന്ന ജി - മെക്സിന്റെ  കേറ്ററിംഗ്  സൗകര്യം  ഉപയോഗിക്കാവുന്നതാണ്. എവിടെ നിന്നും ബ്രേക്ക്‌ ഫാസ്റ്റ്  അടക്കം ഉള്ള ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്. മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി സെന്ററും യു കെ സെഹിയോൻ മിനിസ്ട്രിയും സംയുക്തമായിട്ടാണ് കണ്‍വെൻഷന്  ആതിഥ്യം അരുളുന്നത്. കണ്‍വെൻഷന്  നേത്രുത്വം നല്കാൻ ഫാ. സേവ്യർഖാൻ വട്ടായിലും, സെഹിയോൻ ടീമും നാട്ടിൽനിന്ന്  എത്തിച്ചേരും.

യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതിനായിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ ഒഴുകിയെത്തും. മറുനാട്ടിൽ വിശ്വാസത്തിന്റെ അലയടികൾ ഉയർത്തി അഭിഷേകാഗ്നിയിൽ നിറയുവാൻ ഏവരെയും കണ്‍വെൻഷനിലേക്ക് സ്വാഗത സംഘം കമ്മിറ്റി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.  

കണ്‍വെൻഷൻ വേദിയുടെ വിലാസം :-

Manchester Central (G-Mex), Petersfield, M23GX

 

കാർ പാർക്ക്‌ :-

Euro Car Park, Owen Street, Chester Road.M34LB

NCP Car Park, Lower Mosley Street. M23 GX  

കോച്ചുകൾ എത്തിച്ചേരേണ്ട പോസ്റ്റ്‌  കോഡ് :- M15 LN 

ട്രാം സ്റ്റോപ്പ്‌ :-  സെന്റ്‌ പീറ്റേഴ്സ്  സ്ക്വയർ

ട്രെയിൻസ്റ്റോപ്പ്‌ :- ഡിൻ സ്  ഗേറ്റ്    

                           




കൂടുതല്‍വാര്‍ത്തകള്‍.