CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 32 Seconds Ago
Breaking Now

അഭിഷേകാഗ്നി : സെഹിയോൻ യു കെ യുടെ പ്രാർത്ഥനാ യജ്ഞം ശക്തിപ്പെടുത്തി...

മാഞ്ചസ്റ്റർ: അഭിഷേകത്തിന്റെ  അഗ്നി ജ്വാലകൾ യുകെയിലെങ്ങും ആഞ്ഞു വീശുമ്പോൾ പ്രാർത്ഥനയിൽ ശക്തരും പ്രബലരുമായ സെഹിയോൻ യു കെ ടീമംഗങ്ങൾ ചാരമായി കിടക്കുന്ന കനലുകളെ അഗ്നിയാക്കുന്ന വിധത്തിലുള്ള തീഷ്ണമായ പ്രാർത്ഥന യജ്ഞത്തിന് തുടക്കമായി.  ടീമംഗങ്ങളുടെ  സർവ്വ ശക്തിയും സംഭരിച്ച്  മാഞ്ചസ്റ്റർ അഭിഷേകാഗ്നി ടീമംഗങ്ങളോട്  ചേർന്ന്  നിന്ന്  പ്രാർത്‌ഥിക്കുമ്പോൾ അവർണ്ണനീയമായ അനുഗ്രഹങ്ങൾ ആണ്  കണ്‍വെൻഷന് സംബന്ധിക്കുന്ന ഓരോ വ്യക്തികൽക്കും സാധ്യമാകുന്നത്. അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററിലെ  ജി - മെക്സിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ ഫാ. സേവ്യർ വട്ടായിലിലും , ഫാ. സോജി ഒലിക്കലും സംയുക്തമായി വചന പ്രഘോഷണം നടത്തുമ്പോൾ ശിലാ ഹൃദയങ്ങളെ മൃദുലമാക്കുകയും സൗഖ്യങ്ങളും ആത്മീയ ഉണർവും ദൈവീക കാര്യങ്ങളിൽ തത്പര്യവും വിശ്വാസ ഹൃദയങ്ങളിൽ സാധ്യമാകും. 


യു കെ സെഹിയോൻടീമംഗങ്ങൾ അടുത്ത പതിനൊന്ന്‌  ദിവസം അഭിഷേകാഗ്നി കണ്‍വെൻഷനു വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനക്കായി മാറ്റി വയ്ക്കുകയാണ് . ബർമിങ്ങ്ഹാമിലെയും യുകെയിലെ വിവിധ ദേശങ്ങളിലുള്ള സെഹിയോൻ ടീമംഗങ്ങൾ രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് വരെ വിവിധ കുടുംബങ്ങളിൽ രണ്ട് മണിക്കൂർ നേരം അഭിഷേകാഗ്നി കണ്‍വെൻഷനിൽ അനുഗ്രഹങ്ങൾ ചൊരിയാൻ വേണ്ടി പ്രാർത്ഥിക്കും.  കൂടാതെ വിവിധ സ്ഥലങ്ങളിൽ രാത്രി ആരാധനകൾ കണ്‍വെൻഷന്റെ വിജയത്തിന് വേണ്ടി മാത്രമുള്ളതാണ്. 

സെഹിയോൻ യൂത്തും സെഹിയോൻ ടീമംഗങ്ങളും മാഞ്ചസ്റ്റർടീം എല്ലാവരും ഒന്നുചേർന്ന് ഒത്തൊരുമയോടെ ഒരൊറ്റ സൈന്യമായി അണി നിരന്ന് പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങളുടെ പെരുമഴ തന്നെ സംഭവിക്കും. ഓരോ വിശ്വാസികളും കാത്തിരിക്കുന്ന മഹാ കണ്‍വെൻഷന് നേതൃത്വം നല്കുന്നത് ഫാ. സജി മലയിൽ പുത്തൻപുരയും സോജി ഓലിക്കലും ആണ് .       




കൂടുതല്‍വാര്‍ത്തകള്‍.