CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 44 Seconds Ago
Breaking Now

എട്ടാമത് ലിംകാ ചിൽഡ്രൻസ് ഫെസ്റ്റ് 2013 നു തിരശീല വീണു; ലിംകാ അവാർഡ് നൈറ്റ് 2013 ഉം യുക്മ നാഷണൽ കലാമേളയും നവംബർ 30 ന്

കഴിഞ്ഞ ഏഴു വർഷമായി ചാച്ചാജിയോടുള്ള ആധാരമായി ശിശുദിനത്തോട് ഏറ്റവും അടുത്ത ശനിയാഴ്ച നടത്തി വരുന്ന ലിംക ചിൽഡ്രൻസ് ഫെസ്റ്റ് 2013 എട്ടാമത് വർഷവും വൻ പങ്കാളിത്തത്തോടെ നവംബർ 16 ന് നടത്തപ്പെട്ടു. ദേശീയ സംഘടനകൾ പോലും പങ്കാളിത്തക്കുറവു മൂലം പതറുന്ന അവസരത്തിലാണ് ലിംക എട്ടാമത് വർഷവും 137 കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി അത്യന്തം ആവേശം നിറഞ്ഞ മത്സര വേദികൾക്ക് സാക്ഷ്യം വഹിച്ചത്. നാല് വിഭാഗങ്ങളിലായി ബിഗിനെഴ്സ്, സബ് ജൂനിയേഴ്സ്‌, ജൂനിയേഴ്സ്‌, സീനിയേഴ്സ് എന്നിങ്ങനെ തിരിച്ചു വളരെ സുതാര്യമായ രീതിയിൽ നടത്തപ്പെട്ട മത്സരങ്ങളുടെ വിജയികളെ നവംബർ 30 ശനിയാഴ്ച നടക്കുന്ന അവാർഡ്‌ നൈറ്റിൽ വച്ച് പ്രഖ്യാപിക്കുന്നതും കലാ-തിലക പട്ടങ്ങളും വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്. മുൻ വർഷങ്ങളിലേത് പോലെ GSCE , എ ലെവൽ വിജയികൾക്കുള്ള അചീവ്മെന്റ്റ് അവാർഡ് വിതരണവും തദവസരത്തിൽ നടത്തപ്പെടുന്നതാണ്. യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന ലിംകയുടെ കൾച്ചറൽ പാർട്ട്‌നർ ആയ ബ്രോഡ്‌ഗ്രീൻ സ്കൂളിലെ വി. ദക്ഷിണമൂർത്തി നഗറിൽ വച്ച് നടക്കുന്ന ഈ അസുലഭ നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും ആസ്വദിക്കാനും എല്ലാ കലാ സ്നേഹികളെയും ലിംക സ്വാഗതം ചെയ്യുന്നു.     




കൂടുതല്‍വാര്‍ത്തകള്‍.