CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 39 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇനി പത്തുനാള്‍ കൂടി; രണ്ടാമത് പ്രൊമോ വീഡിയോ ഇവിടെ കാണാം

പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇനി പത്തു നാള്‍ മാത്രം അവശേഷിക്കേ കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സുവിശേഷവല്‍ക്കരണത്തിന് പുത്തന്‍പാത തീര്‍ത്ത് മുന്നേറുന്ന സെഹിയോന്‍ യൂത്ത് ടീമംഗങ്ങളാണ് അവതാരകരായി വീഡിയോയില്‍ തിളങ്ങുന്നത്. കണ്‍വന്‍ഷന് കാറുകളിലും കോച്ചുകളിലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ട്രെയിൻ, ഫ്‌ളൈറ്റ് എന്നിവയിലൂടെ മാഞ്ചസ്റ്ററില്‍ എത്തിച്ചേരുന്നവര്‍ സുഗമമായി കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരേണ്ട വിധം ഈ വീഡിയോയില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അനിലും മാഞ്ചസ്റ്റര്‍ ഇന്‍ഫന്റ് ക്രിയേഷന്‍സിലെ ബേബി കുര്യനും സംയുക്തമായിട്ടാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ബേബി കുര്യന്‍ ക്യാമറ ഷൂട്ടിങ് നിര്‍വഹിച്ചപ്പോള്‍ അനില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. യൂത്ത് അംഗങ്ങളായ പ്രിന്‍സ് ഉതുപ്പ്, ബ്ലെയര്‍ ബിനു, എഡ്വിൻ തങ്കന്‍ , അനറ്റ് വിനു, ലിസ്മി തോമസ്, ലിമി തോമസ് എന്നിവരാണ് അവതാരകരായി എത്തിയിരിക്കുന്നത്. 

ഇവര്‍ വിഥിന്‍ഷോ, സാല്‍ഫോര്‍ഡ്, വീഗാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് യുകെയിലെ സെഹിയോന്‍ ടീമിന്റെ നെടുംതൂണായ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷനിൽ ഇന്ന് യുവജനങ്ങള്‍ ആവേശപൂര്‍വമാണ് പങ്കെടുക്കുന്നത്. ഈ യുവജന കൂട്ടായ്മ അഭിഷേകാഗ്നി കണ്‍വന്‍ഷന്റെ വിജയത്തിനായി തീവ്രമായ പ്രചരണമാണ് നടത്തി വരുന്നത്. യുകെയിലെ വിവിധ ഭവനങ്ങളിലൂടെ പതിനോരായിരം ജപമാലയാണ് കണ്‍വന്‍ഷന്‍ വിജയത്തിനായി യുവജനങ്ങള്‍ നടത്തി വരുന്നത്. മാഞ്ചസ്റ്റര്‍ ഡോമിനിക് സാവിയോ പ്രെയർ ഗ്രൂപ്പ് അംഗങ്ങളാണ് ഈ ആറു പേരും.


പതിനായിരങ്ങൾക്ക് ആത്മീയ ഉണർവേകുന്ന അഭിഷേകാഗ്നി കണ്‍വൻഷൻ ഡിസംബർ ഏഴാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാഞ്ചസ്റ്റർ ടൌണ്‍ സെന്ററിലെ ജീമെക്സിൽ ആണ് നടക്കുക. സാൽഫോർഡ് രൂപത ബിഷപ്‌ ടെറൻസ്‌ ബ്രയൻ, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാർക്ക്‌ ഡേവിസ് തുടങ്ങി അഭിവന്ദ്യ പിതാക്കന്മാരും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദീക സ്രെഷ്ടരും ശ്രേഷ്ഠരും അഭിഷേക നിറവിനായി പ്രാർതിക്കുമ്പോൾ പൈശാചീക ബന്ധങ്ങളും രോഗ ദുരിതങ്ങളും യേശു നാമത്തിൽ വിട്ടകലും. ഇതേ സമയം കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിൽ ഏറെയായി അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഗായകനായ അജയും ബർമിംഗ്ഹാം കണ്‍വൻഷനിലെ ഗായകനായ സോണിയുടെയും ആലാപനങ്ങൾ ഏവരെയും ഭക്തിയുടെ പാരമ്യത്തിൽ ഉയർത്തും.  

കണ്‍വൻഷൻ വിജയത്തിനായുള്ള ഒരുക്കങ്ങൾ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്. കാറുകളിൽ എത്തുന്നവർ യൂറോ കാർ പാർക്കിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്തു അഞ്ചു മിനിറ്റ് നടന്നാൽ കണ്‍വൻഷൻ സെന്ററിൽ എത്തിച്ചേരുന്നതാണ്. കണ്‍വൻഷൻ സെന്ററിനോട്‌ ചേർന്നുള്ള എൻസിപി കാർ പാർക്ക്‌ ഉപയോഗിക്കുന്നവർ മൂന്നിൽ ഒന്ന് ഡിസ്കൌണ്ട് ലഭിക്കുന്നതിനു MCO 712 എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യണം. 

കോച്ചുകളില്‍ എത്തുന്നവര്‍ m 15ln എന്ന പോസ്റ്റ് കോഡില്‍ എത്തി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പിന്‍ഭാഗത്തെ ഡ്രോപ്പ് ഓഫ് പോയന്റില്‍ ആളുകളെ ഇറക്കിയ ശേഷം യുഗോ പാര്‍ക്കില്‍ കോച്ചുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ് .ട്രയിനുകളില്‍ എത്തിച്ചേരുന്നവര്‍ കണ്‍വെന്‍ഷന്‍ സെന്ററിനോട് ചെര്‍ന്നുള്ള മാഞ്ചസ്റ്റര്‍ ഓക്‌സ്‌ഫോര്‍ഡ് റോഡ് സ്‌റ്റേഷനിലോ,സിന്‍സി ഗയ്റ്റ് സ്‌റ്റേഷനിലോ ഇറങ്ങി അഞ്ച് മിനിറ്റ് നടന്നാല്‍ കണ്‍വെഷന്‍ സെന്ററിലെത്താം.

 

ട്രാം സര്‍വീസ് ഉപയോഗിക്കുന്നവര്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ സ്റ്റേഷനിലോ സിന്‍ഡ് ഗേറ്റ് കാസ്റ്റില്‍ ഫീല്‍ഡ് സ്റ്റേഷനിലോ ഇറങ്ങി 5 മിനിറ്റ് നടന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരാം




കൂടുതല്‍വാര്‍ത്തകള്‍.