CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 1 Seconds Ago
Breaking Now

സപ്ത വർണ്ണങ്ങൾ വിരിയുന്ന യുക്മ നാഷണൽ കലാമേളയിലേക്ക് ഏവരെയും ലിംക സ്വാഗതം ചെയ്യുന്നു .

അരങ്ങ്...അറിവ് ...ആവിഷ്ക്കാരം ...എന്ന ആപ്ത വാക്യവുമായി ഏഷ്യയിലെ  ഏറ്റവും വലിയ കലാ മത്സരമായ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ പ്രതീതി ഉണർത്തുന്ന യുക്മയുടെ നാലാമത്  നാഷണൽ കലാമേള നവംബർ മുപ്പത് ശനിയാഴ്ച ലിവർ പൂളിലെ വി ദക്ഷിണാമൂർത്തി  നഗറിൽ വച്ച്  നടത്തപ്പെടുന്നു. ഈ  വറ്ഷത്തെ യുക്മയുടെ ഈ വലിയ കലാ മാമാങ്കം യൂറോപ്പിന്റെ സാംസ് ക്കാരിക കൂട്ടായ്മയായ ലിവർ പൂളിലെ പ്രമുഖ കലാ സാംസ്ക്കാരിക  കൂട്ടായ്മയായ ലിവർ പൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) ആതിഥേയത്വം വഹിക്കുകയാണ് . പതിറ്റാണ്ട് കാലമായി മികവുറ്റ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിലൂടെ യു കെ മലയാളികളുടെ മനം കവരുന്ന ലിംക ഈ വലിയ കലാ വിരുന്നിന് ആതിഥേയത്വം  വഹിക്കുന്നതിന്റെ  തയ്യാറെടുപ്പുകളുടെ തിരക്കിലാണ് .


ലിംകയുടെ കൾച്ചറൽ പാർട്ണർ ആയ ബോഡ് ഗ്രീൻ ഇന്റർ നാഷണൽ സ്കൂളിന്റെ സർവ്വ വിധ പിന്തുണയും ഈ മഹാ മേളക്ക്  ലഭിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായി സ്കൂളിന്റെ നിലവിലുള്ള  കാർപാർക്കിംഗ്  കൂടാതെ വിശാലമായ സ്പോർട്സ്  ഗ്രൗണ്ടും കലാ മേള ദിവസം തുറന്ന് ലഭിക്കുന്നതാണ് . 600 -ൽ പരം കാറുകൾക്ക്  സൗജന്യമായി പാർക്ക് ചെയ്യാനുള്ള ക്രമീകരണമാണ് ലിംക ഒരുക്കിയിരിക്കുന്നത് . ഇത്തവണ ഈ വർഷത്തെ കലാമേള പതിവിന് വിപരീതമായി മത്സരാർത്ഥികളുടെ സൗകാര്യാർത്ഥം  കൃത്യം 8.30 ന് രജിസ്ട്രേഷൻ ആരംഭിച്ച്  9.30 ന് ഉത്ഘാടന സമ്മേളനത്തിൽ വച്ച്  പ്രശസ്ത പ്രവാസി എഴുത്തുകാരൻ ശ്രീ കാരൂർ സോമൻ ഉത്ഘാടനം ചെയ്യും . തുടർന്ന്  പത്ത് മണി മുതൽ വിശാലമായ നാല്  വേദികളിലായി 41 ഇനങ്ങളിലായി 600-ൽ പരം മത് സരാർത്ഥികൾ മാറ്റുരക്കുന്ന കലാ മത്സരങ്ങൾ ചിട്ടയായും ക്രമമായും പരാതികൾക്ക് ഇടയില്ലാതെ നടത്തുവാനുള്ള അക്ഷീണ യത്നത്തിലാണ്  ആതിഥേയരായ   ലിംകയും യുകം നാഷണൽ കലാമേള കമ്മിറ്റി അംഗങ്ങളും.

യുക്മ കലാമേളയുടെ ഈ വർഷത്തെ കോർഡിനേറ്റർ ആയ ശ്രീ തോമസ്‌ കുട്ടി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഡസനിലധികം ലിംക യൂത്ത് ഫോറം മെമ്പേഴ്സും  വനിതകളും അടങ്ങുന്ന വോളണ്ടിയർമാരുടെ സംഘമാണ് സജീവമായി പ്രവർത്തിക്കുന്നതിന് തയ്യാറായിരിക്കുന്നത്.

പ്രസ്തുത കലാമേളക്കിടയിൽ പ്രധാന വേദിയിൽ വച്ച്  ലിംകയുടെ അവാർഡ്‌  നൈറ്റിന്റെ  ഭാഗമായി എട്ടാമത് ലിംക  ചിൽഡ്രൻസ്  ഫെസ്റ്റ്  മത്സര വിജയികളെയും കലാതിലകം കലാ പ്രതിഭ എന്നിവരെയും പ്രഖ്യാപിക്കുന്നതും അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

ലിംകയുടെ ദശാബ്ദി ആഘോഷങ്ങളുടെ സമാപന വേളയിൽ യുക്മയുടെ നാഷണൽ കലാമേളക്ക്  ആതിഥേ യത്വം വഹിക്കാൻ അവസരം ലഭിച്ചതിൽ ഏറെ ചാരിതാർത്ഥ്യം  ഉണ്ടെന്ന് ലിംക ചെയർപേഴ്സണ്‍ ശ്രീ തമ്പി ജോസും സെക്രട്ടറി ശ്രീ ബിജു പീറ്ററും സംയുക്ത പ്രസ്താവനയിൽ പറയുകയുണ്ടായി.

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഈ വലിയ ജനാവലിക്ക് തിക്കും തിരക്കുമില്ലാതെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഊട്ടു പുരയാണ്  തയ്യാറാക്കിയിരിക്കുന്നത്.

കലാമേളയുടെ സമ്പൂർണ്ണ വിജയത്തിനായി യുക്മ പ്രസിഡന്റ്‌ ശ്രീ വിജി കെ പി , സെക്രട്ടറി  ശ്രീ ബിൻസു ജോണ്‍, ട്രഷറർ ശ്രീ   ഫ്രാൻസിസ് മാത്യു , നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌  ശ്രീ ദിലീപ് മാത്യു , പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീ തോമസ്‌ കുട്ടി ഫ്രാൻസിസ് , ശ്രീ അലക്സ്‌  വർഗ്ഗീസ് , ലിംക ചെയർ പേഴ്സണ്‍ ശ്രീ തമ്പി ജോസ് , സെക്രട്ടറി ശ്രീ ബിജു പീറ്റർ , ട്രഷറർ ശ്രീ ചാക്കോച്ചൻ മത്തായി , ലെ യ് സൻ ഓഫീസർ ശ്രീ തോമസ്‌ ജോണ്‍ വാരികാട്ട്  തുടങ്ങിയവർ യോഗം ചേർന്ന്  അവസാന ഘട്ട തയ്യാറെടുപ്പുകൾ വിലയിരുത്തുകയുണ്ടായി.          

     

                                




കൂടുതല്‍വാര്‍ത്തകള്‍.