CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 9 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ചരിത്രം രചിക്കാന്‍ ഈസ്റ്റ് ആംഗ്ലിയക്കാര്‍.

ഇനി അഞ്ച് ദിവസം ബാക്കി. ലിവര്‍പൂളില്‍ ചരിത്രം രചിക്കാന്‍ ഈസ്റ്റ് ആംഗ്ലിയക്കാര്‍  തയ്യാറായിക്കഴിഞ്ഞു. ഈസ്റ്റ് ആംഗ്ലിയായിലെ ചുണക്കുട്ടന്മാർ അരയും തലയും  മുറുക്കി ഗോദയിലിറങ്ങുമ്പോള്‍ ഇതുവരെ അരങ്ങുവാണിരുന്ന തമ്പുരാക്കന്മാര്‍ ഒന്നു  ഞെട്ടിത്തരിയ്ക്കും. ഇന്ന് വരെ നാഷണൽ കലാമേള കാണാത്ത പുത്തൻ ആവേശത്തിലാണ് ഇവിടെയുള്ളവർ. അതിന്റെ പരിസമാപ്തി യുക്മ നാഷണൽ കലാമേളയിൽ മികച്ച റീജിയനുള്ള  കപ്പിൽ  മുത്തമിട്ടുകൊണ്ടായിരിക്കും.  നവംബര്‍ മുപ്പതിന്  നടക്കുന്ന യുക്മ നാഷണല്‍
കലാമേളക്കുള്ള കലാകാരന്മാരും,കലാകാരികളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

 നവംബര്‍ പതിനാറിന്  സൗത്തെന്റില്‍ നടന്ന ഈസ്റ്റ് ആംഗ്ലിയ റീജയണല്‍ കലാമേള ഒരു  ഉത്സവമാക്കി മാറ്റിയതില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മറ്റിക്കുള്ള സന്തോഷം  പങ്കുവയ്ക്കട്ടെ, ഒപ്പം വിജയികളായവര്‍ക്ക് അഭിനന്ദനങ്ങളും. മികച്ച  അസ്സോസിയേഷനുള്ള അവാർഡ്‌ നേടിയ ഇപ്സ്വിച് മലയാളി അസ്സോസിയേഷൻ, രണ്ടാമതായ ഇപ്സ്വിച്  കേരള കൾച്ചറൽ അസ്സോസിയേഷൻ, മൂന്നാം സ്ഥാനക്കാരായ ബാസിൽഡണ്‍ മലയാളി അസ്സോസിയേഷൻഎന്നീ  അസ്സോസിയേഷനുകൾക്ക് ഭാവുകങ്ങൾ.  പ്രത്യേകിച്ച് കലാപ്രതിഭയായ ഇപ്‌സ്വിച്ച്  മലയാളി അസ്സോസിയേഷനിലെ സെബാസ്റ്റിയന്‍ ചാക്കോയ്ക്കും കലാതിലകമായ ബാസില്‍ഡണ്‍   മലയാളി അസ്സോസിയേഷനിലെ സഞ്ജന രമേഷിനും, ഏറ്റവും കൂടുതൽ പോയിന്റ്‌ കരസ്ഥമാക്കിയ  ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷനിലെ സ്‌നേഹ സജിയ്ക്കും അഭിനന്ദനങ്ങൾ. നവംബര്‍ മുപ്പതിന്  ലിവര്‍പൂളില്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിനെ  പ്രതിനിധീകരിച്ച് മത്സരിക്കുന്ന  എല്ലാവര്‍ക്കും വിജയാശംസകള്‍.

നവംബര്‍  പതിനാറിന്  നടന്ന ഈസ്റ്റ് ആംഗ്ലിയ കലാമേളയില്‍ പങ്കെടുത്ത എല്ലാ  കലാകാരന്മാര്‍ക്കും നന്ദി പറയുന്നു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് അവരെ  ഒരുക്കിയ മാതാപിതാക്കള്‍ക്കും റീജിയണല്‍ കമ്മറ്റിയുടെ അഭിനന്ദനങ്ങള്‍.  കലാമേളയില്‍ പങ്കെടുത്ത പത്ത് അസ്സോസിയേഷനുകള്‍ക്കും അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്കും  പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ യുക്മ നാഷണൽ കമ്മറ്റി  മെമ്പർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. സൗത്തെന്റില്‍ നടന്ന കലാമേളയ്ക്ക് പരിപൂര്‍ണ സഹായം വാഗ്ദാനം ചെയ്ത സൗത്തെന്റ്  മലയാളി അസ്സോസിയേഷനും അതിലെ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കലാമേളയുടെ  പ്രായോജകരായിരുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യ, ലോ ആന്റ് ലോ സോളിസിറ്റേഴ്‌സ്, എബ്രഹാം ആന്റ് അസ്സോസിയേറ്റ്‌സ് കൂടാതെ  ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ്  തന്നവരേയും അനുസ്മരിക്കുന്നു. കലാമേളയ്ക്ക് ശബ്ദവും  വെളിച്ചവും പ്രദാനം ചെയ്ത ശ്രുതി ഓര്‍ക്കസ്ട്രാക്കാര്‍ക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിയ റെഡ് ചില്ലീസ് റസ്റ്റോറന്റുകാര്‍ക്കും നന്ദി. കലാമേളയ്ക്ക്  ഓഫീസ് നിര്‍വഹണം നടത്തിയവരേയും നിസ്വാര്‍ത്ഥമായ സേവനം ചെയ്തവരേയും പ്രത്യേകം  നന്ദിയോടെ ഓര്‍ക്കുന്നു.

നവംബർ മുപ്പതിന്  നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ വിജയികൾ എല്ലാവരും പങ്കെടുക്കണമെന്നും നമ്മുടെ റീജിയന്റെ യശസ് യു കെ മുഴുവൻ പറക്കണമെന്നും റീജിയണൽ കമ്മറ്റി പ്രത്യേകം അഭ്യ ർ ത്ഥിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.