CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 32 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ ; വട്ടായിലച്ചൻ വെള്ളിയാഴ്ച എത്തിച്ചേരും ; മഹാ കണ്‍വെൻഷന് ഇനി എട്ട് ദിനങ്ങൾ കൂടി ...

മാഞ്ചസ്റ്റർ: യൂറോപ്പിലെമ്പാടും  വിശ്വാസ തീഷ്ണതയുടെ കൊടുങ്കാറ്റിന്  തുടക്കം കുറിക്കുന്ന  മാഞ്ചസ്റ്റർ അഭിഷേകാഗ്നി  കണ്‍വെൻഷന് എട്ട് ദിനം മാത്രം അവശേഷിക്കേ കണ്‍വെൻഷൻ വിജയത്തിനായുള്ള ഓളണ്ടി യേഴ്സ്സിന്റെ ഒരാഴ്ച നീളുന്ന പ്രാർത്ഥനാ യജ്ഞത്തിന്  തുടക്കമായി. വിഥിൻഷോ  സെന്റ്‌ ജോണ്‍സ്  ചാപ്പലിലാണ്  ഒരാഴ്ച നീളുന്ന പ്രാർത്ഥനകളും ദിവ്യ കാരുണ്യ ആരാധനയും നടന്ന് വരുന്നത്.  കണ്‍വെൻഷന്  നേതൃത്വം നല്കുവാൻ സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ ആചാര്യൻ ഫാ. സേവ്യർ ഖാൻ വട്ടായിൽഅടുത്ത വെള്ളിയാഴ്ച  മാഞ്ചസ്റ്ററിൽ എത്തിച്ചേരും. സെഹിയോൻ ടീം ഗായകനായ അജയും കൗൻസിലിങ്ങിന് നേതൃത്വം നല്കുന്ന ടെഞ്ചൻ ജോസ്  തുടങ്ങിയവരും അച്ഛന്  ഒപ്പം എത്തിച്ചേരും. എമിറൈറ്റ്സ്  വിമാനത്തിൽ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന  സെഹിയോൻ ടീം അംഗങ്ങളെ മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർസി  സെന്ററിനു വേണ്ടി ഫാ. സജി മലയിൽ പുത്തൻപുര എയർ പോർട്ടിൽ സ്വീകരിക്കും.  ഡിസംബർ ഏഴാം തീയതി ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മാഞ്ചസ്റ്റർ ടൌണ്‍  സെന്ററിലെ ജി - മിക്സിലാണ്  അഭിഷേകാഗ്നി കണ്‍വെൻഷൻ നടക്കുക . ഫ്രഷ്‌ ബറി രൂപതാ ബിഷപ്പ്  മാർക്ക്‌  ഡേവിസ് , സൽഫോർഡ്  രൂപതാ ബിഷപ്പ്  ടെറൻസ്  ബ്രെയിൻ , ഫാ. സേവ്യർഖാൻവട്ടായിൽ, ഫാ. സോജി ഓലിക്കൾ തുടങ്ങിയവരും  യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന  വൈദീക ശ്രേഷ്ടരും  കണ്‍വെൻഷന്   നേതൃത്വം നല്കും . യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന്  വിശ്വാസികൾ അന്നേ ദിവസം എത്തിച്ചേരും. പ്രവാസ ജീവിതത്തിൽ  നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനും , തകർന്നടിയുന്ന കുടുംബ ബന്ധങ്ങൾക്ക് സ്വാന്തനമായും , പൈശാചിക ശക്തികളിൽ നിന്നും മോചനം നേടി ശക്തമായ ദൈവീക പരിപാലനയിൽ ജീവിക്കുന്നതിനുള്ള വരങ്ങൽക്കായും പതിനായിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും.  കണ്‍വെൻഷന്റെ അവസാനം നടക്കുന്ന ദിവ്യ കാരുണ്യ ആരാധന മദ്ധ്യേ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും .

യു കെ സെഹിയോൻ മിനിസ്ട്രിയുടെ സഹകരണത്തോടെ  മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി  സെന്ററാണ്    കണ്‍വെൻഷന്  ആതിഥ്യം അരുളുന്നത്. ഫാ. സജി മാലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  ഇരുനൂറ്റിയൻപതോളം  വരുന്ന കമ്മിറ്റി അംഗങ്ങൾ കണ്‍വെൻഷൻ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച് വരികയാണ്.

കണ്‍വെൻഷൻ വേദിയുടെ വിലാസം :-

Manchester Central (G-Mex), Petersfield, M23GX


       





കൂടുതല്‍വാര്‍ത്തകള്‍.