CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 54 Minutes 52 Seconds Ago
Breaking Now

ലിവർ പൂളിൽ ഫാ ജസ്റ്റിൻ അലക്സ്‌ നയിക്കുന്ന വാർഷിക നവീകരണ ധ്യാനത്തിന് ഇന്ന് തുടക്കം

ലിവർ പൂൾ : എല്ലാ വർഷവും ചെറിയ നോമ്പ് കാലത്ത് ലിവർ പൂളിൽ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലി നടത്തിവരുന്ന വാർഷിക ധ്യാനം ഈ വർഷം നവംബർ 29, 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച്  മണിക്ക് ആരംഭിക്കുന്ന ധ്യാനം നയിക്കുന്നത്  തിരുവനന്തപുരം അനുഗ്രഹ ഭവൻ ഡയറക്ടർ ഫാ. ജസ്റ്റിൻ അലക്സ്‌  ആണ് .  തന്റെ പൗരോഹിത്യ ജീവിത തപസ്യയിലൂടെ വിശ്വാസികൾക്ക് ആത്മീയമായ പുതു ജീവനും പുത്തനുണർവും നല്കിയ ജസ്റ്റിൻ അച്ഛന്റെ ധ്യാനം ലിവർ പൂളിലെ മലയാളികൾക്ക് ഒരു വലിയ അനുഗ്രഹമാകും. സ്പിരി ച്വൽ ഷെയറിംഗ് , കൈ വെയ്പ്  പ്രാർത്ഥന, കൗണ്‍സിലിംഗ് , സൗഖ്യ  പ്രാർത്ഥന, കുടുംബ നവീകരണ പ്രാർത്ഥന ശുശ്രൂഷകളിലൂടെ ജസ്റ്റിൻ അച്ഛൻ അനേകർക്ക്‌ സ്വാന്തനമേകും.  

വാർഷിക നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും  ലിവർ പൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. സുരക്ഷിതമായ ഫ്രീ കാർപാർക്കിംഗ്  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  

കൂടുതൽ വിവരങ്ങൾക്ക് :-

ജിജിമോൻ മാത്യു :- 07835140423

ജെസ്സി ജിമ്മി :- 07951980102

ടോം തോമസ്‌ :- 07577249750

ജോയി മേനഞ്ചേരി :- 07527 682058

ധ്യാനം നടക്കുന്ന പള്ളിയുടെ അഡ്രസ്‌:-

St. Philomena R C Church, Sparrow Hall Road, Liver Pool L9 6BU




കൂടുതല്‍വാര്‍ത്തകള്‍.