CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 20 Minutes 55 Seconds Ago
Breaking Now

മക്കളില്ലാത്ത ദമ്പതികൾക്കായി പ്രത്യേക ശുശ്രൂഷയും ; സെഹിയോൻ സെന്റ്‌ ആൻ ലെയ്ൻ കമ്മ്യൂണിറ്റി .

മാഞ്ചസ്റ്റർ: ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ യു കെ യിൽ സെഹിയോൻ യു  കെ പ്രവർത്തനം ആരംഭിച്ചത്  മുതൽ പ്രവാസി മലയാളികളെ വിശ്വാസത്തിൽ കൂടുതൽ  ആഴപ്പെടുത്തുന്നതിനും ആത്മീയ കാര്യങ്ങളിൽ  തീഷ്ണതയുള്ളവരുമാക്കി , വിവിധ തരത്തിലുള്ള മാനസിക - ശാരീരിക പീഡകൾ അനുഭവിക്കുന്നവർക്ക്  സഹായകമാവുകയായിരുന്നു  രണ്ടാം ശനിയാഴ്ച കണ്‍ വെൻഷൻ.

മക്കളില്ലാത്ത ദമ്പതികളുടെ  മാനസിക പ്രശ്നങ്ങൾമനസിലാക്കിയ ഫാ. സോജി ഓലിക്കൾ പ്രത്യേക ധ്യാനങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും  നടത്തുക വഴി  വർഷങ്ങളോളം മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ ലഭിച്ചതും മാനസിക പിരിമുറുക്കത്തിൽ കഴിഞ്ഞവർക്ക് മാനസിക സന്തോഷം ലഭിച്ചതും സെഹിയോൻ സെന്റ്‌ ആൻ ലെയ്ൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തനം  സഹായകമായി. 

ഒക്ടോബറിലെ   രണ്ടാം ശനിയാഴ്ച  കണ്‍വെൻഷനിൽ രണ്ട് ഡോക്ടർദമ്പതിമാർക്ക്  വർഷങ്ങളോളം മക്കളില്ലാഞ്ഞിട്ട്  ധ്യാനം കൂടിയത് വഴി മക്കളെ ലഭിച്ചുവെന്നുള്ള  സാക്ഷ്യം വിശ്വാസികൾ അത്ഭുതത്തോടെയും  കരഘോഷത്തോടെയുമാണ്  സ്വീകരിച്ചത്. മാഞ്ചസ്റ്റർ അഭിഷേകാഗ്നി  കണ്‍വെൻഷന്  സെഹിയോൻ സെന്റ്‌ ആൻ ലെയ്ൻ കമ്മ്യൂണിറ്റിയുടെ സേവനം ലഭ്യമാകുന്നതാണ്.

 സെഹിയോൻ സെന്റ്‌ ആൻ ലെയ്ൻ കമ്മ്യൂണിറ്റിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക  തോമസ്‌ - 07877508926.





കൂടുതല്‍വാര്‍ത്തകള്‍.