CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 39 Minutes 31 Seconds Ago
Breaking Now

അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ങ്ഡം

വിശ്വാസ ഹൃദയങ്ങളെ ആത്മീയാഭീഷേകത്തിലേക്ക് ഉയര്‍ത്തുവാന്‍ കിഡ്‌സ് ഫോര്‍ കിങ്ഡം സജ്ജമായി.

 

മാഞ്ചസ്റ്റര്‍ ; യുകെയിലേയും ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുന്ന അന്താരാഷ്ട്ര മഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ദിനങ്ങള്‍ മാത്രം ശേഷിക്കേ വിശ്വാസ ഹൃദയങ്ങളെ ആത്മീയാഭീഷേകത്തിലേക്ക് ഉയര്‍ത്തുവാന്‍ കിഡ്‌സ് ഫോര്‍ കിങ്ഡം സജ്ജമായി.

കുരുന്നുങ്ങള്‍ കരങ്ങള്‍ കൂപ്പി ഹല്ലേലൂയ ഗീതങ്ങള്‍ ആലപിക്കുമ്പോള്‍ സ്വര്‍ഗ്ഗീയ മാലാഖമാരുടെ പ്രത്യേക അനുഗ്രഹം കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നവരുടെ മേല്‍ വര്‍ഷിക്കും.

നൂറില്‍ താഴെ അംഗങ്ങളാല്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബെര്‍മിങ്ഹാമില്‍ ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാന സൗകര്യം ഫോ സോജി ഒലിക്കല്‍ ഒരുക്കിയത് നല്ല ഫലം തരുന്ന മനുഷ്യ ഹൃദയത്തെ ഒരുക്കുന്നതിനായിരുന്നു.രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കിഡ്‌സ് ഫോണ്‍ കിങ്ഡം നയിക്കുന്ന ധ്യാനം.

ഭൗതീക കാഴ്ചപ്പാടില്‍ നിന്നും ആത്മീയ ഹൃദയമൊരുക്കുക വഴി പരിശുദ്ധാത്മാവിന്റെ പുണ്യങ്ങളാല്‍ കുട്ടികളെ നിറക്കുന്നതിന് കിഡ്‌സ് ഫോര്‍ കിങ്ഡത്തിലെ അംഗങ്ങള്‍ എല്ലാ ദിവസവും ഉപവാസവും മധ്യസ്ഥ പ്രാര്‍ത്ഥനയും ഓരോരുത്തരായി നടത്തുന്നുണ്ട് .

 

ബൈബിള്‍ കഥകളും വിശുദ്ധരുടെ ജീവിത രീതികളും പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചും കിഡ്‌സ് ഫോര്‍ കിങ്ഡം പ്രൈമറി സ്‌കൂളുകളില്‍ ധ്യാനങ്ങള്‍ നടത്തുക വഴി സുവിശേഷം എല്ലാ ജനതകളിലേക്കും വ്യാപിപ്പിക്കുകയാണ് .

 

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയില്ലെങ്കിലും കിഡ്‌സ് ഫോര്‍ കിങ്ഡം അംഗങ്ങള്‍ എല്ലാവരും കണ്‍വെന്‍ഷന് സംബന്ധിക്കുന്ന എല്ലാ ബാലിക ബാലന്മാരെ സമര്‍പ്പിച്ച് മധ്യസ്ഥം പ്രാര്‍ത്ഥിക്കും.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ കുട്ടികളേയും യുവതി യുവാക്കന്മാരേയും ദേവാലയത്തില്‍ സജീവ പങ്കാളിത്വമില്ലാതെ വിഷമിക്കുമ്പോള്‍ യുകെയിലെ കത്തോലിക്ക സഭയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവരാണ് കിഡ്‌സ് ഫോര്‍ കിങ്ഡം.

 

യുകെയിലെ സിറ്റി സെന്ററുകളില്‍ കിഡ്‌സ് ഫോര്‍ കിങ്ഡം അംഗങ്ങളും സെഹിയോന്‍ യൂത്തും നടത്തുന്ന സ്ട്രീറ്റ് മിനിസ്ട്രികള്‍ അനേകരെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കുന്നു.അഭിഷേകാഗ്നി കണ്‍വെന്‍ഷന് സെഹിയോന്‍ യൂത്തും കിഡ്‌സ് ഫോര്‍ കിങ്ഡവും ഒന്നു ചേര്‍ന്ന് തോളോടു തോള്‍ ചേര്‍ന്ന് നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസ തീക്ഷ്ണത വര്‍ദ്ധിക്കും.

 

വിശുദ്ധിയോടെ തൂവെള്ള വസ്ത്രം ധരിച്ച് സെഹിയോന്‍ ടീം അംഗങ്ങള്‍ രാവിലെ ആറര മുതല്‍ ഫോ.സേവ്യര്‍ ഖാന്‍,ഫാ.സോജി ഓലിക്കല്‍ എന്നിവരോട് കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ എലിയായിലും എലീഷായിലും ദാവൂദിലും പരിശുദ്ധ കന്യാമറിയത്തിലും നിറഞ്ഞ സ്വര്‍ഗ്ഗീയ ചൈതന്യം വി്ശ്വാസികളിലും നിറയും.

വാര്‍ത്ത തയ്യാറാക്കിയത് സക്കറിയ പുത്തങ്കുളം




കൂടുതല്‍വാര്‍ത്തകള്‍.