CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 14 Seconds Ago
Breaking Now

ദിവ്യ കാരുണ്യത്തിന്റെ അഭിഷേകത്തിന് ആറ് ദിനങ്ങൾ മാത്രം ...

മാഞ്ചസ്റ്റർ: പ്രവാസി മലയാളികൾ   പ്രാർത്ഥന പൂർവ്വം കാത്തിരിക്കുന്ന  മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി സെന്റർ സെഹിയോൻ മിനിസ്ട്രിയുടെ സഹകരണത്തോടെ നടത്തുന്ന അഭിഷേകാഗ്നി  കണ്‍വെൻഷന്  ആറ് ദിനങ്ങൾ മാത്രം.

അന്ധകാര കോട്ടകൾ തകർക്കുന്നതിനും, പൈശാചിക ബന്ധനങ്ങൾ വിടുവിക്കുന്നതിനും  രോഗ പീഡകളിൽ നിന്നും  മോചിതരാകുന്നതിനും , വിവിധതരം  മാനസിക ശാരീരിക പീഡകളിൽ  നിന്നും വിമുക്തി പ്രാപിക്കുന്ന ഏറ്റവും ശക്തമായ പ്രാർഥനകൾ ദിവ്യകാരുണ്യാരാധന  സമയത്തും  രാവിലത്തെ ജപമാലക്ക്  ശേഷമുള്ള വിടുതൽ ശുശ്രൂഷക്കും ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നല്കും.

ക്രിസ്തുവിന്റെ  ത്യാഗം വഴി പരമ പിതാവായ ദൈവവുമായിട്ടുള്ള  വിരുന്നായ വിശുദ്ധ കുർബ്ബാനക്ക് ഇരുപത്തിയഞ്ചിലധികം വൈദീകരുടെ സഹ കാർമ്മികത്വം യു കെ ദർശിക്കുന്ന ഏറ്റവും വലിയ കാത്തലിക്ക് കൂട്ടായ്മക്ക് പുത്തനുണർവ്വ്  പ്രധാനം ചെയ്യും.

ആദിമ സഭയിലെ കൂട്ടായ്മക്ക് അഭിഷേകം ചോരിഞ്ഞതുപോലെ  യുവ ജനങ്ങൾക്കും കുട്ടികൾക്കും  ദൈവീക ദർശനം  സാധ്യമാകുന്ന ആരാധന ഗീതങ്ങൾക്ക്  സെഹിയോൻ ഗായക സംഘത്തിലെ പ്രധാന ഗായകരിൽ ഒരാളായ അജയും സംഘവും ആലപിക്കുമ്പോൾ സ്വർഗ്ഗീയ മാലാഖമാരുടെ തേജസ്സാർന്ന ദർശനം ഓരോ വ്യക്തികൾക്കും  സാധ്യമാകും.

വ്യക്തികളിൽ ഹൃദയ പരിവർത്തനം സാധ്യമാകുമ്പോൾ ദൈവീക ഇടപെടലുകൾ കണ്‍വെൻഷൻ ദിവസം  പ്രകടമായി ദർശിക്കുവാനും അനുഭവിക്കുവാനും പങ്കെടുക്കുന്ന ഓരോ വിശ്വാസികൾക്കും സാധ്യമാകും. ദിവ്യ കാരുണ്യാരാധന സമയത്ത്  സെഹിയോൻ ഊട്ടാശാലയിൽ പരിശുദ്ധാത്മാവിന്റ അഗ്നി നാളങ്ങൾ പെയ്തിറങ്ങിയത് പോലെ ഓരോ വ്യക്തികളിലും  പരിശുദ്ധാത്മാവിന്റ കൃപകളാൽ ജ്വലിക്കും. ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും തീഷ്ണമായി മധ്യസ്ഥം വഹിച്ചു പ്രാർ ത്ഥിക്കുമ്പോൾ യേശുവിന്റെ  ശക്തി  കവിഞ്ഞൊഴുകി രോഗികൾക്ക് സൗഖ്യം പ്രധാനം ചെയ്യും.

ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ യു കെ യിലെങ്ങുമുള്ള അഭിഷേകാഗ്നി കണ്‍വെൻഷൻ ടീമംഗങ്ങളുടെ  തീഷ്ണമായ പ്രാർത്ഥനയുടെ ഫലം വെളിപ്പെടുത്തുന്ന ദിനം കൂടിയാണ്  മാഞ്ചസ്റ്റർ അഭിഷേകാഗ്നി  കണ്‍വെൻഷൻ.      

 

 

             

    




കൂടുതല്‍വാര്‍ത്തകള്‍.