CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 30 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ ; 22 മീറ്റർ വീതിയിൽ വേദി ഉയരുന്നു ; ഇന്ന് കാലബ് ശുശ്രൂഷ

മാഞ്ചസ്റ്റർ:  യു കെ കണ്ട ഏറ്റവും  വലിയ വിശ്വാസ കൂട്ടായ്മ ആയി മാറുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍ വെൻഷന്  അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കേ കണ്‍ വെൻഷൻ സെന്ററായ മാഞ്ചസ്റ്റർടൌണ്‍ സെന്ററിലെ  ജി -മെക്സിൽ 22 മീറ്റർ വീതിയിൽ പടുകൂറ്റൻ വേദി ഉയരുന്നു. പതിനായിരങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്ന കണ്‍വെൻഷൻ സെന്ററിന്റെ  ഏത് ഭാഗത്ത്‌  നിന്ന്  നോക്കിയാലും വേദി കൃത്യമായി കാണത്തക്ക വിധം  22 മീറ്റർ വീതിയിൽ 1.6 മീറ്റർ ഉയരത്തിലാണ് വേദിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജി - മെക്സിൽ സാധാരണ ഉപയോഗിക്കുന്നതിലും ഉയർന്ന് പ്രത്യേക സൗകര്യങ്ങളോട്  കൂടിയ വേദിയും അൽ ത്താരയും ആണ്  കണ്‍വെൻഷനായി  തയ്യാറായി  വരുന്നത്.  ദിവ്യ ബലിയും  വചന പ്രഘോഷണവും  നടക്കുന്ന പ്രധാന അൾത്താര ഉയർന്നും ഗായക സംഘം നില്ക്കുന്ന വേദിയുടെ ഇരുവശങ്ങളും അല്പ്പം താഴ്ന്നുമാകും സ്ഥിതി ചെയ്യുക. ഒരേ സമയം അൻപതോളം ചെയറുകൾ അൽ ത്താരയുടെ പിൻഭാഗത്ത്‌  ഉണ്ടാകും. പത്തു അടി ഉയരവും 25 അടി വീതിയുമുള്ള യേശു ക്രിസ്തുവിന്റെ രൂപം പ്രധാന വേദിയിൽ സ്ഥാപിക്കും. ഫ്രഷ്‌ ഫ്ലവറുകളും സ്പോട്ട് ലൈറ്റുകളും അൽ ത്താര യിലും പ്രധാന വേദിയിലും അലങ്കരിച്ച് മോടിപിടിപ്പിക്കും.  പ്രധാന വേദിയുടെ ഇരുവശങ്ങളിലും 16 അടി നീളവും 8 അടി വീതിയുമുള്ള രണ്ട് കൂറ്റൻ പ്രോജക്ടറുകളാണ് സ്ഥാപിക്കുന്നത് . ഇതിനാൽ കണ്‍വെൻഷൻ ഹാളിൽ ഏത്  ഭാഗത്തിരുന്നാലും   വേദിയും ശുശ്രൂഷകളും ലൈവായി കാണുന്നതിന് വിശ്വാസികൾക്ക് സാധിക്കും.

ശബ്ദ സാങ്കേതിക വിദ്യകളിൽ പ്രബലരായ യു കെ യിലെ പ്രൊഫഷണൽ ടീമായ ബ്ലാക്കായാണ് . കണ്‍വെൻഷൻ വേദിയിൽ ശബ്ദ  സാങ്കേതിക വിദ്യ ഒരുക്കുന്നത്. ലൈവ്  സംപ്രേക്ഷണം  ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി കണ്‍ വെൻഷൻ ദിവസം ബ്ലാക്കായുടെ  ഓളണ്ടിയേഴ്സ്  വേദിയിൽ ഉണ്ടായിരിക്കും.

യൂറോപ്പിൽ എമ്പാടും പരിശുദ്ധാത്മ അഭിഷേകത്തിന്റെ  പുത്തൻ അലയടികൾക്ക്  തുടക്കമിടുന്ന അഭിഷേകാഗ്നി  കണ്‍വെൻഷന്  ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ കണ്‍വെൻഷൻ വിജയത്തിനായുള്ള പ്രാർഥനകൾ ശക്തിയാർജ്ജിച്ചു.  കണ്‍വെൻഷൻ വിജയത്തിനായുള്ള കാലബ് ശുശ്രൂഷ  ഇന്ന് ബർമിങ്ങ് ഹാമിൽ വച്ച്  നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെ ബാൽസിൽ കോമണിൽ വച്ച്  നടക്കുന്ന ശുശ്രൂഷകൾക്ക്  ഫാ. സോജി ഓലിക്കൾ നേത്രുത്വം നല്കും.  വിജയത്തിനായി ഒരാഴ്ച നീളുന്ന  ഓളണ്ടിയേഴ്സിനായുള്ള പ്രാർത്ഥനാ യജ്ഞം മാഞ്ചസ്റ്ററിൽ നടന്നു വരികയാണ്.  വിഥിൻ ഷോ യിലെ  സെന്റ്‌ ജോണ്‍സ് ചാപ്പലിലാണ്  പ്രത്യേക പ്രാർത്ഥന നടന്നു വരുന്നത്.

യു കെ സെഹിയോൻ മിനിസ്ട്രിയുടെ സഹായത്തോടെ  മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി സെന്ററാണ്  കണ്‍വെൻഷന് ആതിഥ്യം അരുളുന്നത്. ഫാ സജി മലയിൽ പുത്തൻപുരയുടെ  നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന ഇരുനൂറ്റിയൻപതോളം വരുന്ന കമ്മിറ്റി അംഗങ്ങളാണ്  കണ്‍വെൻഷൻ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നല്കുന്നത്.

ആഴമേറിയ മാനസാന്ദരങ്ങളിലൂടെ  അത്ഭുത രോഗ ശാന്തിക്കും , ദൈവീക കൃപകളും ദാനങ്ങളും ലഭ്യമാകുന്ന അഭിഷേകാഗ്നി മെഗാ കണ്‍വെൻഷനിലേക്ക് ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം :-                        

Manchester Central (G-Mex), Petersfield, M23GX       

 




കൂടുതല്‍വാര്‍ത്തകള്‍.