CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 31 Seconds Ago
Breaking Now

സിസ്റ്റർ ലീന മേരിക്കും, സിസ്റ്റർ ഗ്രെയ്സ് മേരിക്കും STSMCC യുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്

വിസാ കാലാവധി അവസാനിച്ചതിനെ തുടർന്ന് യുകെയിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്ന സിസ്റ്റർ ലീന മേരി, സിസ്റ്റർ ഗ്രെയ്സ് മേരി എന്നിവർക്ക് ബ്രിസ്റ്റോൾ സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗങ്ങൾ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി .

ഇടവക അംഗങ്ങളുടെ സ്നേഹോപഹാരം ഫാദർ പോൾ വെട്ടിക്കാട്ട് ഇരുവർക്കും കൈമാറി. ബ്രിസ്റ്റോൾ STSMCC  യുടെ സണ്‍‌ഡേ സ്കൂൾ വേദപാഠ അഡ്മിനിസ്ട്രേറ്റർ ആയി സേവനം ചെയ്തു വന്ന സിസ്റ്റർ ഗ്രെയ്സ് മേരിയും STSMCC യുടെ  ചെറുപുഷ്പ മിഷൻ ലീഗിന്റെ കോ - ഓർഡിനേറ്റർ ആയിരുന്ന സിസ്റ്റർ ലീന മേരിയുടെയും സ്തുത്യർഹമായ സേവനത്തിന് ബ്രിസ്റ്റോൾ മലയാളികൾ എന്നും കടപ്പെട്ടവരായിരിക്കും. 

വിസ പുതുക്കി ഇരുവർക്കും എത്രയും പെട്ടെന്ന് തിരിച്ചു യുകെയിലേക്ക് തിരിച്ചു വരുവാൻ സാധിക്കട്ടെയെന്നു ബ്രിസ്റ്റൊളിലെ മലയാളികൾക്കൊപ്പം യൂറോപ്പ് മലയാളിയും ആശംസിക്കുന്നു. 

ഇരുവർക്കും നല്കിയ യാത്രയയപ്പിൽ STSMCC വികാരി ഫാ.പോൾ വെട്ടിക്കാട്ട് , സാൽവത്തോറിയൻ സിസ്റ്റെർസിന്റെ മദർ സുപ്പീരിയർ സിസ്റ്റർ പൌള, ട്രസ്റ്റി സ്റ്റാനി തുരുത്തെൽ, വേദപാഠം ഹെഡ് മിസ്ട്രെസ്സ് തെരേസ മാത്യു ,ഡിയോണ്‍ സ്റ്റാനി, മെബിൻ ജോസഫ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

സമൂഹം നല്കിയ സഹായ സഹകരണങ്ങൾക്ക് സിസ്റ്റർ ലീന മേരിയും , സിസ്റ്റർ ഗ്രെയ്സ് മേരിയും കൃതജ്ഞത അർപ്പിച്ചു.               




കൂടുതല്‍വാര്‍ത്തകള്‍.