CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 1 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷന് ഇനി 4 നാളുകൾ കൂടി : ട്രാഫിക് ഡയറക് ഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

പരിശുദ്ധാത്മ അഭിഷേകം പ്രവാസി സമൂഹത്തിന്റെമേൽ വർഷിക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷന് നാല് നാളുകൾ മാത്രം അവശേഷിക്കേ യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തുന്ന വിശ്വാസി സമൂഹത്തെ വരവേൽക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങി.ശനിയാഴ്ച്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മാഞ്ചസ്റ്റർ ടൌണ്‍ സെന്ററിലെ G - Mex -ൽ നടക്കുന്ന കണ്‍വെൻഷൻ യു.കെ.യിലെ മലയാളി സമൂഹത്തിന് ദിവ്യ കാരുണ്യ അഭിഷേകമായി മാറും.ലോക പ്രശസ്ത വചന പ്രഘോഷകൻ ഫാ. സോജി ഒലിക്കൽ , തുടങ്ങിയവരുടെ വചന പ്രഘോഷണങ്ങളും ഫ്രഷ്‌ബറി രൂപതാ ബിഷപ്പ് ടെറൻസ് ബ്രയിൻ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും , യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തി ചേരുന്ന വൈദിക ശ്രേഷ്ഠരുടെ പ്രാർത്ഥനാ മഞ്ജരികളും പതിനായിരങ്ങൾക്ക് അനുഗ്രഹ നിറവാകും.

കണ്‍വെൻഷന് എത്തിചേരുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം യാത്രാസംശയങ്ങൾ ദൂരികരിക്കുന്നതിന് ട്രാഫിക് ഡയറക് ഷൻ കമ്മിറ്റി നിലവിൽ വന്നു. യാത്രാമദ്ധ്യേ വഴിതെറ്റുക  , പാർക്കിംഗ് തുടങ്ങിയ സംശയങ്ങൾക്ക് ഈ കമ്മിറ്റിയുടെ സൗകര്യം ലഭ്യമാണ്.

ലണ്ടൻ , ബർമിംഗ്ഹാം , ഓക്സ്ഫോർഡ് , ലെസ്കർ , ബ്രിസ്റ്റോൾ , കാർഡിഫ് , തുടങ്ങി സൗത്തിൽ നിന്നും എഡിൻ ബറോ, ഗ്ളാസ്ക്കോ , ന്യൂകാസിൽ , ബ്ളാക്ക് പൂൾ, തുടങ്ങി നോർത്തിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ചേരുന്നവർ മാഞ്ചസ്റ്റർ പിക്കാർഡിലി  റെയിൽവേ സ്റ്റേഷനിലാണ് എത്തിചേരുക. ഇവിടെ നിന്നും 5 മിനിട്ട് ഇടവിട്ട്‌ ഫ്രീസർവ്വീസ് നടത്തുന്ന മെട്രോ ഷട്ടിൽ ബസ്‌ സർവ്വീസ് ഉപയോഗിച്ചാൽ കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരാം . എന്നാൽ സമീപ പ്രദേശങ്ങളായ പ്രിസ്റ്റണ്‍, ബോൾട്ടണ്‍ , ലിവർപൂൾ , തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ കണ്‍വെൻഷൻ സെന്ററിനോട് ചേർന്നുള്ള  ഡിൻസ് ഗേറ്റ് റെയിൽവേ സ്റ്റേഷനിലോ , മാഞ്ചസ്റ്റർ ഓക്സ്ഫോർഡ് റോഡ്‌ , റെയിൽവേ സ്റ്റേഷനിലോ ഇറങ്ങിയാൽ കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരാം . ലീഡ്സ്, ബേണ്‍ലി, ബ്ളാക്ക്ബ്രണ്‍ , സാൽഫോർഡ് , തുടങ്ങിയ സമപ്രദേശങ്ങളിൽ നിന്നും എത്തുന്നവർ വിക്ടോറിയ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പ്രധാന കവാടത്തിൽ നിന്നും ഫ്രീ സർവ്വീസ് നടത്തുന്ന മെട്രോ ഷട്ടിൽ ബസിന്റെ സേവനം ഉപയോഗിച്ച് കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരാം.

ട്രാം സർവ്വീസ് ഉപയോഗിച്ച് എത്തുന്നവർ കണ്‍വെൻഷൻ സെന്ററിനോട് ചേർന്നുള്ള ഡിൻസ്ഗേറ്റ് കാസ്റ്റിൽ ഫീൽഡ് സ്റ്റേഷനിലോ , സെന്റ്‌ പിറ്റെഴ്‌സ് നടയിലോ ഇറങ്ങി രണ്ടു മിനിട്ട് നടന്നാൽ കണ്‍വെൻഷൻ  സെന്ററിൽ എത്തിച്ചേരുന്നതാണ്. വീക്കെൻഡ്‌ ആയതിനാൽ ഒട്ടുമിക്ക ട്രാം സ്റ്റേഷനുകളിലും ഫ്രീ പാർക്കിംഗ് , മിതമായ നിരക്കിൽ ഫാമിലി ടിക്കറ്റും ലഭ്യമാണ്. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ളവർ ട്രാം സൗകര്യം ഉപയോഗിച്ചാൽ അതിവേഗം എത്തിച്ചേരാം. കാറുകളിൽ എത്തുന്നവർ യുറോ കാർ പാർക്കിലാണ് വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ടത് . ഇവിടെ രണ്ട്‌ പൗണ്ട് നൽകിയാൽ ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യാം. ഇവിടെ നിന്നും  5 മിനിട്ട് നടന്നാൽ കണ്‍വെൻഷൻ  സെന്ററിൽ എത്തിച്ചേരാം.

യുറോ കാർ പാർക്ക്‌ -  M34L13

കോച്ചുകളിൽ എത്തിച്ചേരുന്നവർ M15LN എന്ന പോസ്റ്റ്‌കോഡിൽ  കണ്‍വെൻഷൻ സെന്ററിന്റെ ഡ്രോപ്പ് ഓഫ് പോയിന്റിൽ ആളുകളെ ഇറക്കിയതിന്ശേഷം യുറോ കാർ പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കാർ പാർക്ക് , ട്രെയിൻ ട്രാം സ്റ്റേഷനുകളിൽ നിന്ന്‌ കണ്‍വെൻഷൻ സെന്റർ വരെ ഓളാണ്ടിയേഴ്സിന്റെ സേവനം ലഭ്യമാണ്.

മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ.സി.സെന്റർ യു.കെ.സെഹിയോൻ മിനിസ്ട്രിയുടെ സഹകരണത്തോടെയാണ് കണ്‍വെൻഷൻ നടക്കുന്നത്.ഫാ.സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ പ്രവര്ത്തിക്കുന്ന 250 ഓളം വരുന്ന കമ്മിറ്റി അംഗങ്ങൾ കണ്‍വെൻഷൻ നേതൃത്വം നൽകി വരുന്നു.

രോഗ പീഡകളിൽ നിന്നും മനക്ളേശങ്ങളിൽ നിന്നും മുക്തി നേടി ഒരു ദിവസം ദൈവസന്നിധിയിൽ ആയിരിക്കുവാൻ ഏവരെയും കമ്മിറ്റി അംഗങ്ങൾ സ്വാഗതം ചെയ്യുന്നു.

സാജൂ : 07809827074 , അനിൽ : 07540467290 , റെജി : 07886968196,

 

 




കൂടുതല്‍വാര്‍ത്തകള്‍.