CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 12 Seconds Ago
Breaking Now

ലിവർപൂളിൽ ജസ്റ്റിനച്ചന്റെ നവീകരണ ധ്യാനം ഭക്തി സാന്ദ്രമായി

കഴിഞ്ഞ മൂന്ന് ദിവസമായി ലിവർപൂൾ സെന്റ്‌ ഫിലോമിനാസ് ദേവാലയത്തിൽ നടന്ന തിരുവനന്തപുരം അനുഗ്രഹ ഭവൻ ഡയറക്ടർ ഫാ. ജസ്റ്റിൻ അലക്സ് നയിച്ച വാർഷിക നവീകരണ ധ്യാനം വിശ്വാസികൾക്ക് ഒരു പുതിയ ആത്മീയ ഉണർവ് സമ്മാനിക്കപ്പെട്ടു. "തിന്മയെ നന്മ കൊണ്ട് ജയിക്കുവിൻ, ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ ദ്വെഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ" (ലൂക്കാ 6: 27 - 28) ഈ ദൈവ വചനത്തിൽ ഉറച്ച സന്ദേശത്തിലൂടെ ജീവിതത്തിന്റെ വിവിധ തലങ്ങളിലെ വളർച്ച ബൈബിളിന്റെ വെളിച്ചത്തിൽ വിശ്വാസികൾക്ക് തുറന്നു നൽകി. 


മരിയ ഭക്തി കുടുംബ നവീകരണത്തിനും സുസ്ഥിരതക്കും ആവശ്യമായ ഘടകമാണിതെന്നും തിന്മയുടെ തിന്മയുടെ മേഖലയില്‍നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ ഉപവാസവും നിരന്തരമായ പ്രാര്‍ത്ഥനയും ഈ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണെന്നും ജസ്റ്റിനച്ചന്‍ ഓര്‍മപ്പെടുത്തി. നന്മ തിന്മയാവുകയും തിന്മ നന്മയാവുകയും ചെയ്യുന്ന ഈ ലോകം എല്ലാവരും തിരിച്ചറിയണമെന്ന് ധ്യാന ഗുരു വിശ്വാസികളെ അനുസ്മരിപ്പിച്ചു.


അഹങ്കാരവും വിഭാഗീയ ചിന്തയും സ്വാര്‍ത്ഥത, അസൂയ, സ്ഥാനമോഹം എന്നിവ നാം കൈവെടിയഞ്ഞ് സ്വയം എളിമപ്പെടണം. അതാണ് പരിശുദ്ധാത്മാവിന്റെ നിറവ്. വൈകാരികത ആത്മിയതയ്ക്ക് ഉപരിയായി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും പരിശുദ്ധാത്മാവിന്റെ ദാനമായ എളിമ ഉള്‍ക്കൊള്ളണമെന്നും ദൈവത്തെക്കാള്‍ ഉപരി സമ്പത്തിനെ സ്‌നേഹിച്ചാല്‍ അത് എല്ലാവര്‍ക്കും വിനിയായി ഭവിക്കുമെന്നും ഉദാഹരണസഹിതം ധ്യാനത്തിലുടനീളം ഫാ. ജസ്റ്റിന്‍ അലക്‌സ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.


ധ്യാനദിവസങ്ങളില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയും സൗഖ്യപ്രാര്‍ത്ഥനയും കൈവെയ്പ്പ് ശുശ്രൂഷയും വിശ്വാസികള്‍ക്ക് പുതുപുത്തന്‍ ആത്മീയാനുഭവവും പരിശുദ്ധാത്മാവിന്റെ നിറവും നല്‍കി. 


ഷാജിയുടെ നേതൃത്വത്തില്‍ ഡിവൈന്‍ യു കെ ടീമിന്റെ ആലാപനങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരെയും ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയര്‍ത്തി. കുമ്പസരിക്കുവാനും സ്പിരിച്വല്‍ ഷെയറിങ്ങിനും ഉണ്ടായിരുന്ന സൗകര്യങ്ങള്‍ അനേകം വിശ്വാസികള്‍ക്ക് ആത്മീയമായി ഉപകരിക്കപ്പെട്ടു. നിറഞ്ഞ മനസോടെയും വലിയ സന്തോഷത്തോടെയുമായിരുന്നു ധ്യാനം കഴിഞ്ഞ് വിശ്വാസികള്‍ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.






കൂടുതല്‍വാര്‍ത്തകള്‍.