CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 30 Seconds Ago
Breaking Now

പാവനാത്മാഭിഷേകത്തിൽ ജ്വലിക്കുവാൻ യുറോപ്യൻ മലയാളികൾ.

മാഞ്ചസ്റ്റർ : യുറോപ്യൻ മലയാളികൾക്ക് പുത്തനഭിഷേകത്തിന്റെ വാതായനങ്ങൾക്ക് തുറവിയാകുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷൻ രണ്ട് ദിനം മാത്രം അവശേഷിക്കേ മലയാളികൾ എല്ലാവരും പാവനാത്മാഭിഷേകത്തിലാണ്.

പ്രാർത്ഥനയും നോമ്പും ഉപവാസത്തിലും അഭിഷേകാഗ്നി കണ്‍വെൻഷനെ യുറോപ്യൻ മലയാളികൾ ദർശിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മയ്ക്ക് രാവിലെ എട്ടിനാരംഭിക്കുന്ന ജപമാലയ്ക്ക് സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷനിലെ അംഗങ്ങൾ ഭക്തിപൂർവ്വം പരിശുദ്ധ കന്യ.മറിയത്തോട്  ചേർന്നു നിന്ന് എല്ലാ മേഖലളിലും മധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കും.

 

ഫാ.സേവ്യർ ഖാനും ഫാ.സോജി ഒലിക്കലും സംയുക്തമായി നടത്തുന്ന ശക്തവും തീക്ഷണവുമായ വിടുതൽ ശ്രുശുഷ എല്ലാ വിധത്തിലുമുള്ള ബന്ധത്തിൽ നിന്നും വിശ്വാസ ഹൃദയങ്ങളെ മോചിപ്പിക്കും.

രണ്ട് പുരോഹിത ശ്രേഷ്ഠർക്കൊപ്പം അനവധി പുരോഹിതർ ഒന്ന് ചേർന്ന് അർപ്പിക്കുന്ന ദിവ്യബലി യുറോപ്യൻ മലയാളികൾക്ക് പുത്തനനുഭവം പ്രധാനം ചെയ്യും.

ഇരുതല വളിനെക്കാളും മൂർച്ചയേറിയ ദൈവചനം പ്രഘോഷിക്കുമ്പോൾ , അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും.

പരിശുദ്ധാത്മാവിന്റെ അഗ്നിനാളങ്ങൾ ചെയ്തിറങ്ങുന്ന പാവനാത്മ അഭിഷേകത്താൽ ജ്വലിക്കുന്ന ദിവ്യ കാരുണ്യാരാധനയ്ക്ക് ഫാ. സേവ്യർ ഖാൻ വടായിൽ  നേതൃത്വം നൽകും.

 


കണ്‍വെൻഷന്റെ സുഗമായ നടത്തിപ്പിനും പ്രാർത്ഥനകൾക്കും ഫാ. സജി മലയിൽ പുത്തൻപുരയും ഫാ. സോജി ഒലിക്കലും നേതൃത്വം നൽകുന്നു.




കൂടുതല്‍വാര്‍ത്തകള്‍.