CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 1 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ : രാവിലെ 8 ന് ജപമാലയോടെ തുടക്കം . അനുഗ്രഹങ്ങൾ ചൊരിയുന്ന ദിവ്യ കാരുണ്യ ആരാധന വൈകുന്നേരം 4 മുതൽ .

അഭിഷേകാഗ്നി കണ്‍വെൻഷൻ : രാവിലെ 8 ന് ജപമാലയോടെ  തുടക്കം . അനുഗ്രഹങ്ങൾ ചൊരിയുന്ന ദിവ്യ കാരുണ്യ ആരാധന വൈകുന്നേരം 4 മുതൽ .

 

മാഞ്ചസ്റ്റർ:  പ്രവാസി സംഗമത്തിന്റെ മേൽ യേശു ക്രിസ്തുവിന്റെ ശക്തി കരകവി ഞൊഴുക്കുന്നു . അഭിഷേകാഗ്നി മെഗാ കണ്‍വെൻഷന്  ഇനി 3 ദിവസങ്ങൾ മാത്രം. മനസിലെ വേദനകൾ ദൈവ സന്നി ധിയിൽ  ഒരിറ്റ്  കണ്ണുനീർ  തുള്ളി അർപ്പി ച്ച്  അനുഗ്രഹ വര ദാന ങ്ങൾ തേടി പതിനായിരങ്ങൾ മാഞ്ചസ്റ്റ റിലേക്ക് എത്തിചേരുന്ന മഹാസുദിനം .  ലോകമെമ്പാടും  സുവിശേഷ വത്കരണത്തിന്റെ  പുത്തൻ മാറ്റൊലിക്ക് തുടക്കം കുറിച്ച  ഈ കാലഘട്ടത്തിൽ    പ്രവാചകൻ   ഫാ. സേവ്യർഖാൻ  വട്ടായിലും യുകെയിൽ സെഹിയോൻ   മിനിസ്ട്രിക്ക്  തുടക്കം കുറിച്ച  ഫാ. സോജി ഓലിക്കലും ചേർന്ന്  ശുശ്രൂഷകൾ നയിക്കുമ്പോൾ  സ്വർഗ കവാടങ്ങൾ തുറന്ന് അനുഗ്രങ്ങൾ വർഷിക്കപെടും.  കണ്‍വെൻഷൻ വിജയത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്  കടന്നതായി ഭാരവാഹികൾ അറിയിച്ചു . 

 

രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം  തേടിയുള്ള ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെൻഷൻ വൈകുന്നേരം 4 മുതൽ  5 വരെ നടക്കുന്ന അനുഗ്രഹദായകമായ  ദിവ്യ കാരുണ്യ ആരാധനയോടെ ആണ്  സമാപിക്കുക .  രാവിലെ 6.30 ന് കണ്‍വെൻഷൻ വിജയത്തിനായി  പ്രവർത്തിക്കുന്ന  വോളണ്ടിയേഴു്സ് ഒത്തുചേർന്ന്  ദേശത്തെ ഉണർത്തുന്നതിനുള്ള കണ്‍വെൻഷൻ  വിജയത്തിനായി ഒരു മണിക്കൂർ പ്രാര്‍ത്ഥിച്ച ശേഷം തങ്ങൾക്ക് തന്നിരിക്കുന്ന  ജോലികളിൽ വ്യാപ്രതരാകും . 

വെൽക്കം കമ്മറ്റി   പ്രവേശന കവാടത്തിൽ വിശ്വാവാസികളെ സ്വീകരിച്ച് 29 കേന്ദ്രങ്ങളായി തിരിച്ചി രിക്കുന്ന  കണ്‍വെൻഷൻ ഹാളിലേക്ക് ആനയിക്കും . ആദ്യം  എത്തിചേരുന്നവർ മുൻവശത്തെ ബ്ളോക്കുകളിൽ   ഇരിക്കേണ്ടതാണ്.   കണ്‍വെൻഷൻ സെന്ററിന്റെ  സോഹിയോന്റെ  റിസപ്ഷൻ      കൗണ്ടറിനോടു  ചേർന്നുള്ള പുഷ് ചെയർ,  പ്രാം,  സ്റ്റേജിൽ ഇവ  സൂക്ഷിക്കാവുന്നതാണ്  രാവിലെ 8 ന് മാഞ്ചസ്റ്റർ ഡൊമനിക് സാവിയോ  പ്രയർ ഗ്രൂപ്പ്‌   ജപമാല അർപ്പിച്ച് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം   തേടി പ്രാര്‍ത്ഥിക്കുന്നതോടെ കണ്‍വെൻഷന്  തുടക്കം കുറിക്കും . 

 

യുകെയിൽ സുവിശേഷ പ്ര ഘോഷണത്തിനെ  വ്യക്തമായ മാനം നല്കിയ  ഫാ.സോജി ഓലിക്കൽ വചന ശുശ്രൂഷകൾക്കായി  വിശ്വാസി കളെ പ്രാര്‍ത്ഥനയിലൂടെ ഒരുക്കും.  തുടർന്ന്  നടക്കുന്ന ആഘോഷപൂർവ്വമാ യ ദിവ്യബലിയിൽ  ഷ്രുഷ്ബറി  രൂപത ആർച്ച്‌ ബിഷപ്പ്  മാർക്ക് ഡേവിഡ്‌  സാൽ ഫോർഡ്   രൂപത ബിഷപ്പ് ടെറൻസ്‌   ബ്രയിൻ  തുടങ്ങിയവരും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിചേരുന്ന വൈദിക  ശ്രേഷ്ഠന്മാരും കാർമ്മികരാകും.രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് കാൽവരിയിൽ മുന്ന് ആണികളിൽ പിടഞ്ഞ് മരിച്ച യേശുക്രിസ്തുവിന്റെ ബലിയുടെ പുനർ ആവിഷ്കാരം G -Mex  ൽ നടക്കുമ്പോൾ ഈ ദേശത്ത് നിന്നു അനേകം നാരക്രിയ ശക്തികൾ വിട്ട് അകലുകയും , കുരിശുവരണത്തിലൂടെ യേശു നേടി തന്ന രക്ഷയും കൃപയും , മനുഷ്യ ഹൃദയങ്ങൾക്ക് പുതാൻ ഉണർവ് പ്രധാനം ചെയ്യുകയും ചെയ്യും.

ദിവ്യബലിയെ തുടർന്ന് ഇതുവരെയും ഇതിൽ നിന്നും വ്യതസ്തമായ രീതിയിൽ വചന സന്ദേശങ്ങളിലൂടെയും  അനുഭവ സാക്ഷ്യങ്ങളിലൂടെയും ഫാ.സേവ്യർ ഖാൻ വട്ടായിൽ കണ്‍വെൻഷൻ ശുശ്രുഷകൾ നയിക്കും.

 

സെഹിയോൻ ഗായക സംഗത്തിലെ പ്രധാനിയായ അജയ് ഗാനാലാപന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. സ്വർഗ്ഗ കവാടങ്ങൾ തുറന്ന് അനുഗ്രഹങ്ങൾ വർഷിക്കുകയും യേശുനാമത്തിൽ പൈശാചിക ബന്ധനങ്ങളും രോഗദുരിതങ്ങളും വിട്ടകലുന്നില്ല ദിവ്യകാരുണ്യ ആരാധന വൈകുന്നേരം 4 മുതൽ 5 വരെയാണ് നടക്കുക.ആരാധന മദ്ധ്യേ വിശുദ്ധ കുർബാനയുടെ പ്രദക്ഷിണവും ഓരോ ബ്ലോക്കുകൾക്കിടയിലൂടെയും കടന്നു വരും.ഈ സമയം പശ്ചതാപത്താൽ   കേണപേക്ഷിക്കുന്നവരുടെ രോഗദുരിതങ്ങളും ബന്ധനങ്ങളും യേശുനാമത്തിൽ വിട്ടകലും.യു.കെ .സെഹിയോൻ മിനിസ്ട്രിയുടെ സഹകരണത്തോടെ മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ R . C . സെൻററാണ് കണ്‍വെൻഷന് അതിഥ്യം അരുളുന്നത്. അഭിഷേകാഗ്നി കണ്‍വെൻഷനിൽ പങ്കെടുത്ത് ഈ നോമ്പ് കാലത്ത് യേശുവിന്റെ അനുഗ്രഹങ്ങളും, കൃപകളും,പ്രാപിക്കാൻ ഏവരെയും ഫാ.സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.