CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 44 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ : സംഗീതനിശകളുടെ നാഷണൽ കോണ്‍ഫ്രൻസുകളുടെയും വേദിയിൽ ആദ്യമായി ദിവ്യ കാരുണ്യ ബലി വേദി ഉയർന്നു.

മാഞ്ചസ്റ്റർ : എക്സ് ഫാക്ടർ (X - Factor ) അടക്കമുള്ള ഒട്ടനവധി സംഗീതനിശകൾക്കും നാഷണൽ കോണ്‍ഫ്രൻസുകൾക്കും വേദിയായ മാഞ്ചസ്റ്റർ ടൌണ്‍ സെന്ററിലെ G - Mex -ൽ ആദ്യമായി ഒരു കാത്തലിക് കൂട്ടായ്മക്ക് വേദി ഉയർന്നു. ബ്രിട്ടൻ ഗോട്ട് ടാലന്റ് , എക്സ് ഫാക്ടർ തുടങ്ങിയ രാഷ്ട്രിയ പാർട്ടികളുടെ നാഷണൽ കോണ്‍ ഫ്രൻസുകൾക്കും , ഇന്റർനാഷണൽ എക്സ്സിബിഷനുകളുടെയും സ്ഥിരം വേദിയുടെ ചരിത്രത്തിൽ ആദ്യമായി കാൽവരിനാഥന്റെ സഹനബലിയുടെ ഓർമ്മ പുതുക്കലിന് വേദി ഉയർന്നു. പതിനായിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ട സൗകര്യവും മികച്ച യാത്രാ സൗകര്യങ്ങളുമാണ് ഈ വേദി ഏവർക്കും പ്രിയപ്പെട്ടതാവുന്നത്.

G - Mex -ന്റെ ഹൃദയ ഭാഗത്ത്‌ ഉയരുന്ന ബലി വേദിയിൽ അഭിവന്ദ്യ പിതാക്കന്മാർക്കൊപ്പം വൈദിക ശ്രേഷ്ഠരും  ഒത്തു ചേർന്ന് അർപ്പിക്കുന്ന സമൂഹബലി പതിനായിരങ്ങൾക്ക് സ്വർഗ്ഗിയ വിരുന്നായി തീരും.ശനിയാഴ്ച്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഫാ. സേവ്യർ ഖാൻ വട്ടിയിൽ നയിക്കുന്ന അഭിഷേകാഗ്നി മെഗാ - കണ്‍വെൻഷൻ നടക്കുക. കണ്‍വെൻഷൻ ഹാളിന്റെ ഹൃദയഭാഗത്ത്‌ 22 മീറ്റർ വീതിയിൽ ഉയർന്നിരിക്കുന്ന പടുക്കുറ്റൻ വേദിയിലാണ് കണ്‍വെൻഷൻ പരിപാടികൾ നടക്കുക. മെഗാ കണ്‍വെൻഷന്റെ ഒരുക്കങ്ങൾ പൂർത്തി ആയി വരവേ യുറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തി ചേരുന്ന ജന സമൂഹത്തെ വരവേൽക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങി.മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ.സി.സെന്റർ യു,കെ. സെഹിയോൻ മിനിസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണ്‍വെൻഷൻ വിജയത്തിനായി ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ജനറൽ കണ്‍വീനർ അനിൽ ലുക്കോസ്, കണ്‍വീനർമാരായ സാജു വർഗ്ഗീസ് , റെജി മംത്തിലേട്ട്, രാജു ചെറിയാൻ , ഷിബു കുര്യൻ , തുടങ്ങിയവരും 250 ഓളം വരുന്ന കമ്മിറ്റി അംഗങ്ങളും അഷിണം പരിശ്രമിച്ച് വരികയാണ്.


രാവിലെ 8 ന്  ആരംഭിക്കുന്ന കണ്‍വെൻഷനിൽ സാക്ഷ്യം പറയുന്നതിന് താല്പര്യം ഉള്ളവർ കണ്‍വെൻഷന് എത്തുമ്പോൾ തന്നെ റിസപ്ഷൻ കൗണ്ടറിൽ നിന്നും അതിനായുള്ള ഫോം മേടിച്ച് പൂരിപ്പിച്ച് തിരികെ ഏൽപ്പിക്കേണ്ടതാണ്. കോച്ചുകളിൽ എത്തിച്ചേരുന്നവർ അവരുടെ പിക്ക് അപ്പ്‌ സമയം പാർകിംഗ് കമ്മിറ്റിയുമായി  ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്. കണ്‍വെൻഷൻ സമയം കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

രോഗബാധിതരായി വിൽ ചെയറുകളിൽ എതുന്നവര്ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾക്കും കണ്‍വെൻഷൻ ഹാളിൽ വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സ്പെഷ്യൽ ടീം തയ്യാറായിരിക്കും.ഇവർക്ക് കണ്‍വെൻഷൻ ഹാളിന്റെ മുൻവശത്ത് തന്നെ അവർക്കുള്ള ഇരിപ്പിടങ്ങൾ തയ്യാറാക്കി നൽകുന്നതാണ്. ഈ സൗകര്യം ആവശ്യമുള്ളവർ ...

സാജു : 07809827074 , റെജി : 07886968196 , അനിൽ : 07540467290 എന്നി നമ്പരുകളിൽ ബന്ധപ്പെടനം.

പ്രാവാസ ജീവിതത്തിൽ ദുർബലപ്പെട്ട് കൊണ്ടിരിക്കുന്ന വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തി ആഴമേറിയ വിശ്വാസത്തിൽ അധിഷ്ടിതമായി ജീവിക്കുന്നതിന്‌ വഴിയൊരുക്കി അഭിഷേകാഗ്നി മെഗാ കണ്‍വെൻഷനിലേക്ക് ഏവരെയും കണ്‍വെൻഷൻ കോർഡിനേഷൻ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.





കൂടുതല്‍വാര്‍ത്തകള്‍.