CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 12 Seconds Ago
Breaking Now

അഭിഷേകാഗ്നിയാൽ ജ്വലിക്കുന്ന കിഡ്സ്‌ ഫോർ കിംഗ്‌ഡം

മാഞ്ചസ്റ്റർ : യു.കെ.യിലെയും ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രധാന ചർച്ചാവിഷയമായിരിക്കുന്നു അന്താരാഷ്ട്ര മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷന് ദിനങ്ങൾ മാത്രം അവശേഷിക്കേ വിശ്വാസ ഹൃദയങ്ങളെ അത്മീയാഭിഷേകത്തിലേക്ക്  ഉയർത്തുവാൻ കിഡ്സ്‌ ഫോർ കിംഗ്‌ഡം സജ്ജമായി .

കുരുന്നുകൾ കരങ്ങൾ കൂപ്പി ഹല്ലേല്ലുയാ ഗീതങ്ങൾ ആലപിക്കുമ്പോൾ സ്വർഗ്ഗീയ മാലാഖമാരുടെ പ്രത്യേക അനുഗ്രഹം കണ്‍വെൻഷനിൽ സംബന്ധിക്കുന്നവരുടെ മേൽ വർഷിക്കും . നൂറിൽ താഴെ  അംഗങ്ങളാൽ  രണ്ടാം ശനിയാഴ്‌ച കണ്‍വെൻഷൻ ബർമിങ്ങ്ഹാമിൽ  ആരംഭിച്ചപ്പോൾ  കുട്ടികൾക്കായി പ്രത്യേക ധ്യാന സൗകര്യം  ഫാ.സോജി ഓലിക്കൽ ഒരുക്കിയത്  നല്ല ഫലം തരുന്ന മനുഷ്യ  ഹൃദയത്തെ ഒരുക്കുന്നതിനായി തന്ന   രണ്ടാം ശനിയാഴ്‌ച കണ്‍വെൻഷന്റെ  വലിയ പ്രത്യേകതയാണ് . വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിൽ  കിഡ്സ്‌  ഫോർ കിംഗ്‌ഡം  നയിക്കുന്ന ധ്യാനം .

ഭൗതിക കാഴ്ച്ചപാടിൽ നിന്നും  ആത്‌മീയ  ഹൃദയമൊരുക്കുക  വഴി  പരിശുദ്ധ ആത്മാവിന്റെ  പുണ്യങ്ങളാൽ  കുട്ടികളെ  നിറക്കുന്നതിന് കിഡ്സ്‌ ഫോർ കിംഗ്‌ഡത്തിലെ അംഗങ്ങൾ എല്ലാ ദിവസവും ഉപവാസവും മധ്യസ്ഥ പ്രാർത്ഥനകളും ഓരോരുത്തരായി നടത്തുന്നുണ്ട്.

ബൈബിൾ കഥകളും വിശുദ്ധരുടെ ജീവിത രീതികളും പ്രാർത്ഥനകൾ പഠിപ്പിച്ചും കിഡ്സ്‌ ഫോർ കിംഗ്‌ഡം പ്രൈമറി സ്കൂളുകളിൽ ധ്യാനങ്ങൾ നടത്തുക വഴി സുവിശേഷം എല്ലാ ജനതകളിലേക്കും വ്യാപിപ്പിക്കുകയാണ്.

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷന് കുട്ടികൾ പ്രത്യേക ശുശ്രുഷയിലെങ്കിലും കിഡ്സ്‌ ഫോർ കിംഗ്‌ഡം അംഗങ്ങൾ എല്ലാവരും കണ്‍വെൻഷന്  സംബന്ധിക്കുന്ന എല്ലാ ബാലിക ബാലന്മാരെ സമർപ്പിച്ച്‌ മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കും . ചർച്ച് ഓഫ്  ഇംഗ്ലണ്ട്‌  സഭ കുട്ടികളെയും യുവതി യുവാക്കന്മാരെയും  ദേവാലയത്തിൽ സജീവ പങ്കാളിത്വം ഇല്ലാതെ വിഷമിക്കുമ്പോൾ,  യുകയിലെ കത്തോലിക്കാ സഭയ്ക്ക്   പുത്തൻ ഉണർവ്വ്  നല്ക്കുന്നതിൽ പ്രധാന പങ്ക്  വഹിക്കുന്നവരാണ് കിഡ്സ്‌  ഫോർ കിംഗ്‌ഡം.  യുകയിലെ സിറ്റി സെന്ററുകളിൽ കിഡ്സ്‌  ഫോർ കിംഗ്‌ഡം അംഗങ്ങളെയും  സെഹിയോൻ  യൂത്തും നടത്തുന്ന സ്ടീറ്റ്  മിനിസ്ടികൾ  അനേകരെ മാനസാന്തരത്തിലേക്കും 

വിശ്വാസത്തിലേക്കും നയിക്കുന്നു.അഭിഷേകാഗ്നി കണ്‍വെൻഷന് സെഹിയോൻ യൂത്തും കിഡ്സ്‌ ഫോർ കിംഗ്‌ഡവും ഒന്നുചേർന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ മുതിർന്നവരുടെ വിശ്വാ തീക്ഷണത വർധിപ്പിക്കും.

വിശുദ്ധിയുടെ തൂവെള്ള  വസ്ത്രം ധരിച്ച് സെഹിയോൻ ടീമംഗങ്ങൾ  രാവിലെ ആറര മുതൽ ഫാ. സേവ്യർ ഖാൻ , ഫാ. സോജി ഓലിക്കൽ , എന്നിവരോട് കൂടി പ്രാർത്ഥിക്കുമ്പോൾ എലിയായിലും , അലിഷായിലും, ഒവിറിലും, പരിശുദ്ധ സ്വർഗ്ഗീയ ചൈതന്യം വിശ്വാസികളിലും നിറയും.




കൂടുതല്‍വാര്‍ത്തകള്‍.