CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 12 Seconds Ago
Breaking Now

ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിലും ക്രിസ്ത്മസ്സിനൊരുക്കമായ കുമ്പസാരവും ബ്രിസ്റ്റോളിൽ...

മാസാദ്യ  വെള്ളിയാഴ്ചത്തെ  നൈറ്റ്  വിജിൽ  സെന്റ്‌  ജോസഫ്  ദേവാലയത്തിൽ ഇന്ന്  രാത്രി എട്ട് മണിയോട് കൂടി ആരംഭിക്കുന്നു. ദിവ്യ ബലിയോടുകൂടി  ആരംഭിക്കുന്ന നൈറ്റ് വിജിലിൽ ജപമാല  സമർപ്പണവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കുന്നതാണ്. ഫാ. പോൾ വെട്ടിക്കാട്ട്  നേതൃത്വം നല്കുന്ന നൈറ്റ്  വിജിലിൽ നൂറു കണക്കിന്  വിശ്വാസികൾ പങ്കെടുക്കുകയും  വിടുതലും അനുഗ്രഹവും പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തി.  വിശ്വാസികൾക്ക് ഉണ്ണി യേശുവിന്റെ  പിറവി തിരുനാൾ ആഘോഷിക്കാനുള്ള ഈ നൈറ്റ് വിജിൽ മാറട്ടെ എന്ന്‌ ഫാ. പോൾ പ്രത്യാശ പ്രകടിപ്പിച്ചു.      

നാളെ രാവിലെ പത്ത് മണി മുതൽ കുട്ടികൾക്കുള്ള കുമ്പസാരവും  എട്ടാം തീയതി മുതിർന്നവർക്കുള്ള കുമ്പസാരവും ഉണ്ടായിരിക്കുന്നതാണെന്ന് ഫാ. പോൾ വെട്ടിക്കാട്ട്  അറിയിച്ചു. തിരു കർമ്മങ്ങൾക്ക്  ഫാ. പോൾ വെട്ടിക്കാട്ട്  മുഖ്യ കാർമ്മികത്വം വഹിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.