CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 49 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ആത്മ നിർവൃതിയുടെ നിറവിൽ; അഭിഷേകാഗ്നി കണ്‍വൻഷനിൽ പങ്കെടുത്തത് പതിനായിരങ്ങൾ

എങ്ങും ദൈവ വചനങ്ങൾ കൊണ്ട് മാഞ്ചസ്റ്റർ നിറഞ്ഞപ്പോൾ യുകെ യിലെ കത്തോലിക്കാ സമൂഹം ഇന്നലെ ഒരു പുതിയ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.

 പ്രവാസി മലയാളികൾ ദിവസങ്ങളായി പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ മാഞ്ചസ്റ്ററിലെ ജി- മെക്സ് സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ചപ്പോൾ അക്ഷരാർഥത്തിൽ അത് ചരിത്രമാവുകയായിരുന്നു. ഇത് വരെ ജി- മെക്സ് സ്റ്റേഡിയത്തിൽ അലയടിച്ചിരുന്നത് റോക്ക് മ്യൂസിക്കും പോപ്പ് മ്യൂസിക്കിന്റെ ത്രസിപ്പിക്കുന്ന വാദ്യോപകരണങ്ങളുടെ ശബ്ദവീചികൾ ആയിരുന്നുവെങ്കിൽ യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നലെ ഈ സ്റ്റേഡിയം ദൈവ വിളികളാൽ മുഖരിതമായി.

ചിലർ തങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് ആത്മ ശാന്തി നേടിയപ്പോൾ മറ്റു ചിലർ തങ്ങളുടെ രോഗങ്ങളിൽ നിന്നും മുക്തി ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്ചര്യത്തിലുമായിരുന്നു. സുവിശേഷ പ്രഘോഷണത്തിന്റെ രാജകുമാരനും സെഹിയോൻ പ്രസ്ഥാനത്തിന്റെ പ്രഘോഷണ പിതാവുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിൽ നിന്നും വിശ്വാസത്തിന്റെ വാക്കുകൾ പുറത്തേക്ക് പ്രവഹിച്ചപ്പോൾ അത് ഏറ്റു ചൊല്ലുവാൻ പതിനായിരങ്ങൾ ആണ് ഇന്നലെ ജി-മെക്സിൽ തടിച്ചുക്കൂടിയത്.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ വിശ്വാസ കൂടായ്മയുടെ അമൃത് നുകർന്ന് വളർന്നു വന്ന യുകെയിലെ വിശ്വാസി സമൂഹത്തിനു ഇന്നലെ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പ്രഘോഷണം ഇരട്ടി മധുരമാണ് പകർന്നു നൽകിയത്. വിദ്വേഷവും പകയും എല്ലാം ഹൃദയത്തിൽ നിന്നും അകറ്റി അവിടെ വിശ്വാസത്തിന്റെയും ദൈവ ഭക്തിയുടെയും വചനങ്ങൾ നിറഞ്ഞപ്പോൾ, അച്ചനിൽ നിന്നും വന്ന ഓരോ ദൈവ സ്തുതിയും അവർ ഏറ്റു പറയുകയായിരുന്നു. തനിക്ക് ചുറ്റുമുള്ള ഓരോ ആളും തങ്ങളുടെ സഹോദരങ്ങൾ ആണ് എന്ന ചിന്ത തങ്ങളുടെ മനസുകളിലേക്ക് ഓരോരുത്തരും ആവാഹിചെടുക്കുകയായിരുന്നു. 

യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനു വിശ്വാസികളാണ് കോച്ചുകളിലും  കാറുകളിലും ട്രെയിനുകളിലും ആയി മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നത്. രാവിലെ 8 മണിയോടെ പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥത്തിൽ ഡൊമിനിക്ക് സാവിയോ പ്രയർ ഗ്രൂപ്പ് ജപമാല അർപ്പിച്ചതോടെ കണ്‍വൻഷന് തുടക്കമായി. ഇന്നത്ത ആധുനിക ലോകത്തിനു തികച്ചും അന്യമായ വിശ്വാസത്തിന്റെയും ആത്മീയതയുടെയും മറ്റൊരു ലോകമാണ് പിന്നീട് അവിടെ തുറക്കപ്പെട്ടത്. പ്രവാസ ജീവിതത്തിൽ ദുർബലപ്പെട്ട് കൊണ്ടിരിക്കുന്ന വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തി ആഴമേറിയ വിശ്വാസത്തിൽ അധിഷ്ടിതമായി ജീവിക്കുന്നതിന്‌ വഴിയൊരുക്കിയ  പ്രഘോഷണ പിതാവ് ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പ്രാർത്ഥനയുടെ ശക്തിയിൽ പതിനായിരങ്ങൾ പരിശുദ്ധാത്മ അഭിഷേകത്താൽ നിറയുന്ന കാഴ്ചയാണ് അവിടെ കാണുവാൻ സാധിച്ചത്. 

വിടുതൽ ശുശ്രൂക്ഷകളിലൂടെ ആയിര കണക്കിന് ജനങ്ങൾക്ക്‌ പൈശാചിക ചിന്തകളിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുതൽ കിട്ടിയപ്പോൾ വൈകുന്നേരം നാലിന് നടന്ന ദിവ്യകാരുണ്യ ആരാധന അനുഗ്രഹങ്ങൾ വർഷിച്ചു. പ്രവാസി ചരിത്രത്തിൽ ആദ്യമായി ഷ്രൂസ്ബറി രൂപത ബിഷപ്പ് മാർക്ക്‌ ഡേവിസിന്റെയും മുപ്പതോളം കാർമികരുടെയും നേതൃത്വത്തിൽ നടന്ന സമൂഹബലിയും രണ്ടു പിതാക്കന്മാരുടെയും വൈദീക ശ്രേഷ്ഠന്മാരുടെയും അനുഗ്രഹീത സാനിധ്യവും പ്രാർത്ഥനകളും  വിശ്വാസി സമൂഹത്തിനു നിറ സായൂജ്യമായി തീർന്നു.

അഭിഷേകാഗ്നി കണ്‍വൻഷനിൽ പങ്കെടുക്കുവാൻ സാധിക്കാതെ വന്നവർക്കായി യുറോപ് മലയാളിയിൽ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരുന്നു. ഇത് വരെയുള്ള അഭിഷേകാഗ്നി എപ്പിസോഡുകളും യൂറോപ്പ് മലയാളിയുടെ സെഹിയോൻ വിഭാഗത്തിൽ കാണാൻ സാധിക്കുന്നതാണ്.  

 ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ അഭിഷേകാഗ്നിയുടെ മുഴുവൻ എപ്പിസോഡുകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

അഭിഷേകാഗ്നിയുടെ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.