CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

മലങ്കര കുർബ്ബാനയും ക്രിസ്തുമസ് കരോളും ഫാൽകിർക്കിൽ .

ഗ്ലാസ്‌ ഗ്ലോ : മലങ്കര സുറിയാനി കത്തോലിക്കാ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സ്കോട്ട് ലാൻഡ്  സെന്റ്‌  ആൻഡ്രൂസ്  മലങ്കര കാത്തലിക്  മിഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്  കരോളും , ദിവ്യ ബലിയും  ഡിസംബർ 12,13,14 തീയതികളിൽ നടത്തപ്പെടുന്നു .മൂന്ന്  ദിവസങ്ങളിലായി  ക്രമീകരിച്ചിരിക്കുന്ന കരോൾ സർവ്വീസ്  പന്ത്രണ്ടാം തീയതി വ്യാഴാഴ്ച  വൈകുന്നേരം അഞ്ച്    മണി മുതൽ പൈസേലി  ഏരിയായിലും  പതിമൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച്  മണി മുതൽ ഗ്ലാസ്‌ഗ്ലോ ഏരിയായിലും  പതിനാലാം തീയതി  ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ ഫാൽകിർക്ക്  ഏരിയായിലും യേശു ക്രിസ്തുവിന്റെ തിരു ജനന വാർത്ത  വിളംബരം ചെയ്യുവാൻ ചുരുക്കം ചില ഭവനങ്ങളിൽ  കയറിയിറങ്ങുന്നു.

പതിനാലിന് രാവിലെ  പതിനൊന്ന്  മണിക്ക് പ്രഭാത നമസ്ക്കാരത്തോട്  കൂടി വി. കുർബ്ബാന ആരംഭിക്കും. സീറോ മലങ്കര കത്തോലിക്കാ സഭ യു കെ ചാപ്ലിനും , കോർഡിനേറ്ററുമായ  റവ ഫാ. ഡാനിയേൽ കുളങ്ങരയുടെ നേതൃത്വത്തിൽ നടക്കുന്ന കരോൾ സർവ്വീസിലും , വിശുദ്ധ(കാൽവറി  അനുസ്മരണ ബലിയിലും) പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും  പ്രാർത്ഥനാ പൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിശുദ്ധ കുർബ്ബാന നടക്കുന്ന പള്ളിയുടെ വിലാസം :-

St . Mary 's  of Angles RC Church , Falkirk Camelon  FK1 4HJ                         

കൂടുതൽ വിവരങ്ങൾക്ക് :-

സാബു വാഴയിൽ :- 07828145399





കൂടുതല്‍വാര്‍ത്തകള്‍.