CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Seconds Ago
Breaking Now

സൗത്താംപ്ടണിൽ രജത ജൂബിലി ആഘോഷിക്കുന്ന തിയഡോഷ്യസ് തിരുമേനിക്ക് സ്വീകരണവും ഐക്യൂമെനിക്കൽ ക്രിസ്മസ് കരോളും ...

സെന്റ്‌ ജോണ്‍സ് മാർത്തോമ ഇടവക യു കെ യിലെ സൗത്താംപ്ടണ്‍ -പോർട്ടസ്  മൗത്ത് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രജത ജൂബിലി ആഘോഷിക്കുന്ന മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ്  ഭദ്രാ സനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗീ വർഗ്ഗീസ് മാർതിയഡോഷ്യസ്  തിരുമേനിയെ സ്വീകരിച്ച് ആദരിക്കുകയും ഐക്യൂമെനിക്കൽ ക്രിസ്മസ്  കരോൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഡിസംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട്  ആറ് മണി മുതൽ സൗത്താംപ്ടണ്‍  ഹെഡ്ജ്   എൻഡ്  സെന്റ്‌  ജോണ്‍സ്  ദേവാലയത്തിൽ വച്ച്  നടത്തുന്നു.


അനുമോദന യോഗത്തിലും തുടർന്നുള്ള  ആദരിക്കൽ ചടങ്ങിലും  സെന്റ്‌ ജോണ്‍സ് ഇടവക വികാരി റവ ഫാ. ജോസ് പുന്നമഠം അധ്യക്ഷത വഹിക്കും. ഗീ വർഗ്ഗീസ് മാർ തിയഡോഷ്യസ്  തിരുമേനി ക്രിസ്മസ് സന്ദേശം നല്കും .സെന്റ്‌  ജോണ്‍സ് ഇടവക വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കെ തോമസ്‌ ആശംസയും സിബി മാത്യു മേപ്രത്ത് നന്ദി പ്രകടനവും നടത്തും.

സൗത്താംപ്ടണ്‍ -പോർട്ടസ്  മൗത്ത് പ്രയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും .

കൂടുതൽ വിവരങ്ങൾക്ക്  :-

കണ്‍വീനർ : സാം തോമസ്‌ - 07877517060

സിബി മേപ്രത്ത് :- 07790854050

സജു ജോർജ്ജ് :- 07878711093

അഡ്രസ്‌ : സെന്റ്‌ ജോണ്‍സ് ചർച്ച്,  സെന്റ്‌ ജോണ്‍സ് റോഡ്‌ , ഹെഡ്ജ്  എൻഡ് , സൗത്താംപ്ടണ്‍ S 030 4DU     



 


              




കൂടുതല്‍വാര്‍ത്തകള്‍.