CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 56 Seconds Ago
Breaking Now

ഫാ.ജോസഫ് കണ്ടത്തി പറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം ഡിസംബർ 20, 21,22 തീയതികളിൽ മാഞ്ചസ്റ്ററിൽ...

സന്ദർലാൻഡ്‌  : സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവ മക്കളായി മാറുവാനും സ്വർഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവാനുമായി  കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ  ക്രിസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴി നടത്തിയ ബഹു ഫാ. ജോസഫ്  കണ്ടത്തിപറമ്പിൽ (ഗുഡ് ന്യൂസ്‌  ധ്യാന കേന്ദ്രം , പാമ്പാടി , കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടു നില്കുന്ന തപസ്  ധ്യാനം  മാഞ്ചസ്റ്ററിൽ വച്ച്  ഡിസംബർ 20,21,22 തീയതികളിൽ (വെള്ളി, ശനി , ഞായർ) നടത്തപ്പെടുന്നു.

ഭക്ഷണ പാനീയങ്ങൾ വെടിഞ്ഞ് യേശു സ്നേഹം അനുഭവിച്ച്  പ്രവാസ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മറ്റ് അസ്വസ്ഥതകളിൽ നിന്നും വിടുതൽ പ്രാപിപ്പാനും അത് വഴി പരിശുദ്ധാത്മ ചൈതന്യം നേടുവാനുമായുള്ള ഈ അവസരം വിനിയോഗിക്കണമെന്നു  അഭ്യർത്ഥിക്കുന്നു . ധ്യാന വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥനകളും ജപമാലകളും യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ സജീവമായി തുടങ്ങി കഴിഞ്ഞു .

ധ്യാന വേദിയുടെ അഡ്രസ്‌ :-

Savio  House Retreat  Center , Ingersley Road , Bollington , Macclesfield . SK 10 5RW    

കൂടുതൽ വിവരങ്ങൾക്ക്:-

രാജു ചെറിയാൻ :- 07886537732

റെജി മടത്തിലേത്ത് :- 07886968196

കുരുവിള :- 07903706623 




കൂടുതല്‍വാര്‍ത്തകള്‍.