CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 54 Minutes 38 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷൻ ക്രിസ്മസ് ട്രീ - പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു ; കരോൾ നാളെ മുതൽ ...

മാഞ്ചസ്റ്റർ:  കേരള കാത്തലിക്  അസ്സോസിയേഷൻ ഓഫ് മാഞ്ചസ്റ്റർ(K C A മ) ക്രിസ്തുമസ്  പുതു വർഷ ആഘോഷങ്ങളുടെ  ഭാഗമായി  ക്രിസ്തുമസ്  ട്രീ , പുൽക്കൂട്‌  മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അസോസിയേഷന്റെ ക്രിസ്തുമസ്  ആഘോഷ വേളയിൽ ആകർഷകമായ സമ്മാനങ്ങൾ നല്കുന്നതാണ് . അസോസിയേഷന്റെ ക്രിസ്തുമസ്  കരോൾ നാളെ മുതൽ ആരംഭിക്കും. കുടുംബ കൂട്ടായ്മകൾ കേന്ദ്രീകരിച്ച് നടത്തുന്ന കരോൾ അടുത്ത ബുധനാഴ്ച  സമാപിക്കും. സാന്താക്ലോസ്സിനോപ്പം ആടിയും പാടിയും കുട്ടികളും മുതിർന്നവരും കേരള നാടിന്റെ ഓർമ്മകൾ ഉണർത്തി നടത്തുന്ന ക്രിസ്തുമസ്  കരോൾ ഏവർക്കും മറക്കാനാവാത്ത അനുഭവമാകും. അസ്സോസിയേഷന്റെ ക്രിസ്തുമസ്  പുതുവർഷ ആഘോഷ പരിപാടികൾ ഈ മാസം ഇരുപത്തിയെട്ടാം  തീയതി ശനിയാഴ്ച  നടക്കും.  ബാഗുളി സെന്റ്‌ മാർട്ടിൻസ് ചർച്ച് ഹാളിൽ ആഘോഷ പൂർവ്വമായ ദിവ്യ ബലിയോടെ പരിപാടികൾക്ക് തുടക്കമാകും.

അസ്സോസിയേഷൻ  യൂത്ത് വിഗും , മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ എത്തുമ്പോൾ ഏവർക്കും  നവ്യാനുഭവമാകും. മാഞ്ചസ്റ്ററിലെ   മലയാളി സമൂഹത്തിന്റെ ആത്മീയ കർമ്മ പഥത്തിൽ അഞ്ച്  വർഷം പിന്നിടുന്ന കാത്തലിക് അസ്സോസിയേഷൻ യു കെ യിലെ മലയാളി സമൂഹത്തിന് മികച്ച മാതൃകയാണ് . ആത്മീയ പ്രവർത്തങ്ങൾക്ക്  മുൻതൂക്കം നല്കി  ഒപ്പം യുവ തലമുറയുടെ കലാപരവും കായിക പരവുമായ അഭിരുചികളെ പരിപോഷിപ്പിക്കാൻ അസ്സോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഖനീയമാണ് .

ക്രിസ്മസ്  ട്രീ - പുൽക്കൂട്‌  മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർഎക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങളുമായോ ജോസ് ജോർജ്ജ്‌ - 07533087332, ജോർജ്ജ്‌ - 07886427616 നമ്പരുകളിലോ ബന്ധപ്പെടണം.                




കൂടുതല്‍വാര്‍ത്തകള്‍.