CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 17 Seconds Ago
Breaking Now

കാത്തലിക് കരിസ്മാടിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ (ലണ്ടന്‍ കണ്‍വെന്‍ഷന്‍) ജനുവരി പതിനെട്ട് ശനിയാഴ്ച : ഫാ.സോജി ഒലിക്കലും, ഫാ.ജോസ് അന്ത്യാംകളവും നയിക്കും.

 

 

 സെഹിയോന്‍ യു കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന കരിസ്മാടിക്  ബൈബിള്‍ കണ്‍വന്‍ഷന്‍ റവ.ഫാ സോജി ഓലിക്കല്‍, ബ്രെന്റുവുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ.ജോസ് അന്ത്യാംകളം എന്നിവര്‍ നയിക്കും. കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവാരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക് ഹൃദയമുയര്‍ത്തുന്ന വി. കുര്‍ബാന,വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയ അഭിഷേകം  തുളുമ്പുന്ന സ്തുതിപ്പുകള്‍,  പാപമോചനം നല്‍കുന്ന വി.കുമ്പസാരം,സ്പിരിച്വല്‍ ഷെയറിംഗ്,പൈശാചിക ശക്തികള്‍ക്കെതിരെയുള്ള വിടുതല്‍ ശുശ്രൂഷകള്‍.,  ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന  ഗാനശുശ്രൂഷ, കൃപകളും വരങ്ങളും ചൊരിയുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനത്തെ സ്ഥിരീകരിച്ച് നല്‍കുന്ന അനുഭവസാക്ഷ്യങ്ങള്‍, കുട്ടികള്‍ക്ക് പ്രായമനുസരിച്ച് തിരിച്ച് വിവിധ ഗ്രൂപ്പുകളാക്കി വചന ശുശ്രൂഷകള്‍, സ്‌കിറ്റ്, ഗാനശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും 

 ജനുവരി മുതല്‍ ഇംഗ്ലീഷ്, മലയാളം  ഈ രണ്ടു ഭാഷകളില്‍ ശുശ്രൂഷകള്‍ നടത്തുന്നു. പാരീഷിലെ ഇംഗ്ലീഷ് സ്പീകിംഗ് വ്യക്തികളെയും ഈ കണ്‍വെന്‍ഷനിലേക്കു് ക്ഷണിക്കുന്നു. കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കുന്നതാണ്. കണ്‍വെന്‍ഷന്‍ ഒരുക്ക ശുശ്രൂഷ  ജനുവരി നാലാം തീയതി ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഹോണ്‍ചര്‍ച്ചില്‍ വെച്ച് നടത്തുന്നു.ത്യാഗപൂര്‍വ്വമായ പ്രാര്‍ത്ഥനയിലൂടെ കണ്‍വെന്‍ഷന്‍ വിജയത്തിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ടീം അംഗങ്ങള്‍ അറിയിക്കുന്നു.

 

വാര്‍ത്ത തയ്യാറാക്കിയത് ; സണ്ണി മേക്കരശേരി 

 




കൂടുതല്‍വാര്‍ത്തകള്‍.