CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 24 Seconds Ago
Breaking Now

സന്ദർലാൻഡ്‌ ഇന്ത്യൻ ഓർത്തഡോക്സ് കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് കരോൾ സമാപിച്ചു.

സന്ദർലാൻഡ്‌  : സെന്റ്‌  തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ്  കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നാല് ദിവസം നീണ്ടു  നിന്ന ക്രിസ്മസ് കരോൾ നോർത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസ സമൂഹത്തിന്റെ  ഭവനങ്ങളിൽ സന്ദർശനം പൂർത്തിയാക്കി സമാപിച്ചു.  യേശു ജനനത്തിന്റെ സദ്‌ വാർത്ത ജനങ്ങളെ അറിയിക്കുന്നതോടൊപ്പം  തങ്ങൾ അനുഭവിച്ച  ദൈവ സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുകയെന്ന ക്രിസ്തു ശിഷ്യരുടെ സമുദായ സ്നേഹികളായ പൊതു ജനത്തിന്റെ പിന്തുണ ഏറെ വലുതായിരുന്നു. രണ്ടു മാസം നീണ്ടു നിന്ന കരോൾ പ്രാക്ടീസിന്  ശേഷം നടന്ന കരോൾ ശുശ്രൂഷക്ക് ഡോ. എബ്രഹാം സാമുവൽ,  ജോണ്‍ സാമുവൽ തുടങ്ങിയവർ നേതൃത്വം നല്കി .

ഈ വർഷത്തെ ക്രിസ്മസ്  കുർബ്ബാന  ഡിസംബർ ഇരുപത്തിയഞ്ച്  ബുധനാഴ്ച രാവിലെ ഏഴ് മണിക്ക്  സന്ദർലാൻഡ്‌ സെന്റ്‌ ആൻസ് ദേവാലയത്തിൽ വച്ച് നടക്കുന്നതായിരിക്കും. കൂടാതെ ഡിസംബർ ഇരുപത്തിയോൻപത്  ഞായറാഴ്ച ന്യൂ കാസ്സിലിൽ വച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന എക്യുമെനിക്കൽ ക്രിസ്മസ്  ആഘോഷങ്ങൾക്ക് ഏവരുടെയും  സാന്നിധ്യ സഹകരണങ്ങൾ പ്രതീഷിക്കുന്നു.

കുർബ്ബാന  നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌ :-

St. Anns Church , Hylton Road , Sunderland . SR 4 9AA                   

എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവേദി : -

St. James & St.Basil  Church Hall , Fenham , Newcastle . NE 4 9EJ 




കൂടുതല്‍വാര്‍ത്തകള്‍.