CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 18 Seconds Ago
Breaking Now

ക്രിസ്മസ്സിനൊരുങ്ങി ആത്മീയ വിരുന്നൊരുക്കി സന്ദർലാൻഡ്‌ മലയാളികൾ ...

സന്ദർലാൻഡ്‌  : യേശു ജനനത്തിനു  പ്രാർത്ഥനാ പൂർവ്വം കാത്തിരിക്കുന്ന ഡിസംബർ മാസത്തിൽ മലയാളം കുർബ്ബാനയോടെ തുടങ്ങുന്ന ആഘോഷങ്ങൾക്ക് ന്യൂ ഇയറിന്റെ പാതിരാ കുർബ്ബാനയോടെ  സമാപ്തിയാകുന്നു.  മലയാളം കുർബ്ബാന ഡിസംബർ ഇരുപത്തിയൊന്ന് ശനിയാഴ്ച രാവിലെ 10.15 ന് സന്ദർലാൻഡ്‌  മലയാളി കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള  ക്രിസ്മസ് കരോൾ ഡിസംബർ 21.22 (ശനി, ഞായർ) ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.

യേശു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷ വേളയിൽ ക്രിസ്മസ് ദിന കുർബ്ബാന (ഇംഗ്ലീഷ് ) ഡിസംബർ ഇരുപത്തിനാലിന്  വൈകുന്നേരം ഏഴ് മണിക്കായിരിക്കും. ദൈവ സ്നേഹത്തിന്റെ ആത്മീയ ചൈതന്യം അനുഭവിക്കാനുള്ള അവസ്സരം ഏവരും വിനിയോഗിക്കണമെന്ന്  സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  ന്യൂ കാസ്സിലിൽവെച്ച്  നടക്കുന്ന നോർത്ത് ഈസ്റ്റ്‌ എക്യുമെനിക്കൽ കരോൾ സന്ധ്യയിലെക്കും ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മുതൽ തുടങ്ങുന്ന വർഷാ വസാന  പ്രാർത്ഥനകളിലേക്കും തുടർന്നുള്ള വിശുദ്ധ കുർബ്ബാനയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.

ഒരാഴ്ചക്കാലം നീണ്ട് നില്ക്കുന്ന ദൈവ സ്നേഹം തുളുമ്പുന്ന ആത്മീയ വിരുന്നിലേക്ക് യേശു നാമത്തിൽ ഏവർക്കുംസ്വാഗതം.

               




കൂടുതല്‍വാര്‍ത്തകള്‍.