CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 21 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷന്റെ അഞ്ചാം വാർഷികവും ക്രിസ്തുമസ് പുതു വർഷ ആഘോഷങ്ങളും 28 ന്

മാഞ്ചസ്റ്റർ: ഒക രക്ഷക്കായി ബത് ലഹെമിലെ കാലി തൊഴുത്തിൽ ഭൂജാതനായ ഉണ്ണി യേശുവിന്റെ ജനന തിരുനാളിനായും , പുതു വർഷ ആഘോഷങ്ങല്ക്കായും മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒത്തുചേരുന്നു. മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ കൂട്ടായ്മയായ  കേരളാ കാത്തലിക് അസ്സോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ  ക്രിസ്തുമസ് പുതു വർഷ ആഘോഷങ്ങളും അഞ്ചാം വാർഷിക ആഘോഷങ്ങളും  ഡിസംബർ ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച നടക്കും.  രൂപം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട്  തന്നെ മാഞ്ചസ്റ്ററിലെ മലയാളികളുടെ  ആത്മീയ രംഗത്തും ഒപ്പം വളർന്നു വരുന്ന തലമുറയെ  വിശ്വാസ ചൈതന്യത്താൽ വളർത്തുന്നതിനും അവരുടെ കലാപരവും കായിക പരവുമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനും അസ്സോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണ്‌ .

ഇരുപത്തിയെട്ടാം തീയതി  ഉച്ച കഴിഞ്ഞ് 1.30 മുതൽ ബാഗുളി സെന്റ്‌  മാർട്ടിൻസ്  പാരിഷ് ഹാളിലാണ് സംയുക്ത ആഘോഷങ്ങൾ നടക്കുന്നത്.  പരിശുദ്ധ ജപമലയെ തുടർന്ന്  നടക്കുന്ന ദിവ്യബലിയിൽറവ. ഡോ. മാത്യു  ചൂരപ്പൊയികയിൽ, ഫാ. സജി മലയിൽപുത്തൻപുര, ഫാ. റോബിൻസണ്‍  മെൽക്കിസ് തുടങ്ങിയവർ കാർമ്മികരാകും. തുടർന്ന്  നടക്കുന്ന സമ്മേളനത്തിൽ അസ്സോസിയേഷൻപ്രസിഡന്റ്‌ ജോസ് ജോർജ്ജ് അധ്യക്ഷത വഹിക്കും. റവ. ഡോ . മാത്യു  ചൂരപ്പൊയികയിൽ ക്രിസ്തുമസ്  സന്ദേശം നല്കുകയും ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യുകയും ചെയ്യും. സെക്രട്ടറി  ജോർജ്ജ് മാത്യു പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിക്കും. തുടർന്ന്  അസ്സോസിയേഷന്റെ  ക്വയർ ഗ്രൂപ്പ്  കരോൾ ഗാനങ്ങളുമായി വേദിയിൽ എത്തും. ഇതേ സമയം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരുന്ന സാന്താ ക്ലോസ്  ഏവർക്കും ആവേശമാകും. തുടർന്ന്  വിവിധ കുടുംബ യൂണിറ്റുകളും , യൂത്ത് വിംഗും വിവിധ കലാപരിപാടികളുമായി വേദിയിൽ മിന്നലാട്ടം നടത്തും. തുടർന്ന്  ചേരുന്ന ജനറൽ ബോഡിയിൽ വരും വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.

അസ്സോസിയേഷന്റെ  വിവിധ കലാ -കായിക മത്സരങ്ങളിലും , ക്രിസ്മസ് ട്രീ , പുൽക്കൂട്  മത്സരങ്ങളിലെയും വിജയികൾക്ക്  തഥവസരത്തിൽ ഉപഹാരങ്ങൾ നല്കി ആദരിക്കും. വിഭവ സമൃദ്ധമായ  ക്രിസ്തുമസ്  ഡിന്നറോടെ പരിപാടികൾ സമാപിക്കും . ആഘോഷ വേളയിലേക്ക് മുഴുവൻ അസ്സോസിയേഷൻ കുടുംബങ്ങളെയും സെക്രട്ടറി ജോർജ്ജ്  മാത്യു സ്വാഗതം ചെയ്യുന്നു.    

           




കൂടുതല്‍വാര്‍ത്തകള്‍.