CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 8 Seconds Ago
Breaking Now

ഇരവിപേരൂർ നിവാസികളുടെ കൂട്ടായ്മ യു കെ യിൽ സംഘടിപ്പിക്കുന്നു!!!

യു കെ യിലേക്ക്  കുടിയേറിയിരിക്കുന്ന പത്തനംതിട്ട  ജില്ലയിലെ ഇരവിപേരൂർ നിവാസികൾ തങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനെ  കുറിച്ച്  ആലോചിക്കുന്നു.

യു കെ യിലെ പ്രവാസി മലയാളി സമൂഹത്തിൽ ഒട്ടു മിക്ക പ്രദേശങ്ങളിൽ നിന്നുള്ളവരും അവരുടെ നാടിന്റെ നല്ല ഓർമ്മകൾ പങ്കു വച്ചുകൊണ്ട് എല്ലാ വർഷവും വിപുലമായ തോതിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇരവിപേരൂറിൽനിന്നും യു കെ യിലേക്കുള്ള  കുടിയേറ്റത്തിന്  അനേകം വർഷങ്ങളുടെ പഴമ അവകാശപ്പെടുവാൻ ഉണ്ടെങ്കിലും സ്വന്തം ഗ്രാമത്തിന്റെ പേരില് ഒരു ഒത്തു ചേരലിന് തുടക്കം കുറിക്കുവാനായി ഇതുവരെ സാധിച്ചില്ല എന്നുള്ള പൊതുവായ ഒരു വികാരം ഒട്ടു മിക്ക ആളുകളും പലപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു. പരാതികൾക്കും പരിഭവങ്ങൾക്കും വിട നല്കി കൊണ്ട്  നാടിന്റെ ഓർമ്മകളിൽ ഒത്തുകൂടി പഴയ  സൗഹാർദ്ദങ്ങൾക്ക്  കൂടുതൽ ഊഷ്മളത പകരുന്ന  ഒരു നല്ല കൂട്ടായ്മക്ക് പുതു വർഷം നാന്ദി കുറിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഈ ഒത്തു ചേരലിന് ഭാഗമാകുന്നതിന് കൂടിയാലോചനകൾ നടത്തുന്നതിനും നിർ ദ്ദേശങ്ങൾ പങ്കു വയ്ക്കുന്നതിനും, താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടണമെന്ന്  താത്പര്യപ്പെടുന്നു.

എബി എബ്രഹാം :- 7951374110 (കെന്റ് )

സജി എബ്രഹാം :- 07737745677 (ന്യൂ കാസ്സിൽ )

 രെഞ്ചു അലക്സ്‌ :- 07886981814 (ബെഡ് ഫോർഡ്)

ജോസഫ്  ഇടിക്കുള :- 07535229938 (മാഞ്ചസ്റ്റർ)



   

           




കൂടുതല്‍വാര്‍ത്തകള്‍.