CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 11 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നനായ കാത്തോലിക് അസ്സോസിയേഷൻ ക്രിസ്തുമസ് പുതു വർഷ ആഘോഷം ജനുവരി പന്ത്രണ്ടിന്...

മാഞ്ചസ്റ്റർ : കേരള നാടിന്റെ  മധുരിക്കും ഓർമ്മകൾ ഉണർത്തി  ലോക രക്ഷക്കായി പുൽക്കൂട്ടിൽ ഭൂജാതനായ  ഉണ്ണി യേശുവിന്റെ  ഓർമ്മയിൽ മാഞ്ചസ്റ്ററിലെ  ക്നനായ കത്തോലിക്ക് മലയാളി (എം കെ സി എ) കളുടെ ക്രിസ്തുമസ് പുതു വർഷ ആഘോഷം ജനുവരി പന്ത്രണ്ടിന് ഞായറാഴ്ച്ച അഞ്ച്‌ മണിക്ക് നടക്കും .

ജനുവരി പന്ത്രണ്ടിന് ഞായറാഴ്ച്ച വൈകുന്നേരം അഞ്ച്‌ മണി മുതൽ ഒവർ ലേഡി  ആൻഡ്‌ ഇംഗ്ലിഷ്  മാർടിസ് പാരിഷ്  സെന്ററിൽ വച്ചാണ് നടത്തുന്നത്.  ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്ത് ക്രിസ്തുമസ്  സന്ദേശം നല്കും. സാന്തക്ലോസിന്  സ്വീകരണത്തെ തുടർന്ന്  അസ്സോസിയേഷന്റെ യുവ പ്രതിഭകളും മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ അണിനിരക്കും . വർണ്ണ ശബളമായ  കലാ സന്ധ്യയെ തുടർന്ന് ക്രിസ്തുമസ്  ഡിന്നറോടെ പരിപാടികൾ സമാപിക്കും.

അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രസ്തുത ആഘോഷത്തിനിടയിൽ തെരഞ്ഞെടുക്കുന്നതാണ്.  ക്രിസ്തുമസ് പുതു വർഷ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ മുഴുവൻ ക്നനായ കാതോലിക് അസ്സോസിയേഷൻ കുടുംബങ്ങളെയും എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക്  വേണ്ടി  പ്രസിഡന്റ്‌  ശ്രീ. ബിജു  കുളത്തുംതല  സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം :-


Our Lady &English Martyrs Parish Centre, Davuhulme Road, Urmston, M417DS




കൂടുതല്‍വാര്‍ത്തകള്‍.