CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 38 Seconds Ago
Breaking Now

സഹോദര സ്നേഹത്തിന്റെ സന്ദേശവുമായി ക്രിസ്മസ് ആഘോഷം ന്യൂ കാസ്സിലിൽ ഡിസംബർ 29 ന് ; വിവിധ സഭാ വിഭാഗങ്ങൾ ആവേശത്തിൽ ...

ന്യൂ കാസ്സിൽ : ക്രിസ്തു സ്നേഹം അനുഭവിക്കാനും അത് മറ്റുള്ളവരുമായി  പങ്കുവെക്കാനുമുള്ള ക്രിസ്ത്യാനികളുടെ അവകാശം ക്രിസ്തു ജനനത്തിന്റെ സന്തോഷ വേളയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രിസ്തവ സഭാ വിശ്വാസികൾ  ശ്രമിക്കുന്നു, തങ്ങൾക്കു കിട്ടിയ ദൈവീക ദാനം ജനങ്ങൾക്ക്‌ സമ്മാനിക്കാൻ. മലയാളി ക്രിസ്തവർക്ക്  പൈതൃകമായി കിട്ടിയ വിശ്വാസം അതിന്റെ എല്ലാ സവിശേഷതകളോടും കൂടെ, വരുന്ന തലമുറക്ക്  കൈമാറാൻ കാണിക്കുന്ന ശ്രേദ്ധ  മറ്റുള്ള വിശ്വാസ സമൂഹങ്ങൾ കൗതുക പൂർവ്വം നോക്കി കാണാറുണ്ട് .

നോർത്ത് ഈസ്റ്റിലെ വിവിധ ക്രിസ്തവ സഭാ വിശ്വാസികളായ മലയാളി കത്തോലിക്കർ , ഇന്ത്യൻ ഓർത്ത ഡോക്സ് , യാക്കോബായ വിശ്വാസ സമൂഹം  മാർത്തോമാ സഭാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ വിവിധ സഭകളിലെ വൈദീകരുടെ സാന്നിധ്യത്തിൽ സമ്പന്നമാകും . വിവിധ സഭാ വിഭാഗങ്ങൾ ആവേശത്തോടെ സ്വീകരിച്ച ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ നോർത്ത് ഈസ്റ്റിലെ  ക്രിസ്തവ വിശ്വാസികൾ ആകാംഷ പൂർവ്വം  കാത്തിരിക്കുകയാണ് .

ഡിസംബർ 29 ഞായറാഴ്ച  അഞ്ച് മണിക്ക് ന്യൂ കാസ്സിലിൽ വച്ച് നടക്കുന്ന സംഗമത്തിൽ സഭാ വിഭാഗങ്ങൾ നയിക്കുന്ന ക്രിസ്മസ് കരോൾ നടക്കും. 

സംഗമ വേദി :-

St .James  & St . Basil  Church  Hall , Fenham , Newcastle upon Tyne , NE  4 9EJ    

കൂടുതൽ വിവരങ്ങൾക്ക്:-

റെജി കൊട്ടാരക്കര :- 07962200998

ഇ മെയിൽ - eccnortheast@gmail.com





കൂടുതല്‍വാര്‍ത്തകള്‍.