CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 18 Seconds Ago
Breaking Now

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷം ജനുവരി 4 ന്.

സ്വാന്‍സി: ക്രിസ്തുമസിനെയും പുതുവത്സരത്തെയും എതിരേല്‍ക്കാന്‍ സ്വാന്‍സി മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ ഈ വര്‍ഷവും സ്വാന്‍സി മലയാളി അസ്സോസിയേഷന്‍റെ നേതൃത്വത്തില്‍ തന്നെയാണ് പുതുവത്സരത്തിലേക്ക് പ്രവേശിക്കുവാന്‍ സ്വാന്‍സിയിലെ മലയാളികള്‍ തയ്യാറാകുന്നത്. ജനുവരി നാലിന്  പോണ്ടിലീവ് വില്ലേജ് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗംഭീര ചടങ്ങും ആഘോഷങ്ങളുമായി ആണ് ക്രിസ്തുമസ് പുതുവത്സര പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

ജനുവരി നാലിന്  വൈകുന്നേരം നാല് മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്ത് മണിയോടെ സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാന്‍സി മലയാളി അസ്സോസിയേഷനിലെ കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന വിവിധ കലാരൂപങ്ങള്‍ക്ക്‌ പുറമേ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാനായി റോജി ചങ്ങനാശ്ശേരിയുടെയും ജിനു പണിക്കരുടെയും നേതൃത്വത്തില്‍ എത്തുന്ന ടീമിന്റെ മിമിക്സ് ഗാനമേളയും ഉണ്ടായിരിക്കും. യു.കെ യിലെ വിവിധ സ്റ്റേജുകളില്‍ നിരവധി ഷോകള്‍ നടത്തി പ്രശസ്തരായ റോജിയും ജിനുവും ഒപ്പം മികവുറ്റ ടീമും ചേരുമ്പോള്‍ മികച്ച ഒരു കലാവിരുന്നാണ് പ്രതീക്ഷിക്കുന്നത്.

കലാപരിപാടികള്‍ക്ക് പുറമേ അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍, ക്രിസ്തുമസ് കേക്ക് മുറിക്കല്‍ തുടങ്ങിയവയും ഒക്കെ ചേരുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു സായാഹ്നമായിരിക്കും അരങ്ങേറുക. ജാതി മത ഭേദമെന്യേ എല്ലാ മലയാളികളും ഒന്നിച്ചാഘോഷിക്കുന്ന ഈ പരിപാടിയിലേക്ക് സ്വാന്‍സിയിലും സമീപദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു വിതയത്തില്‍ എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.