CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 38 Seconds Ago
Breaking Now

അഡ്വ.വീ.സി. സെബാസ്റ്റ്യനു നോർവിച്ചു കാത്തലിക്ക് കമ്മ്യുണിറ്റി യു കെ യിൽ സ്വീകരണം നൽകും.

നോർവിച്ചു കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. വീ.സി. സെബാസ്റ്റ്യനു യു കെ യിൽ ഉജ്ജ്വല സ്വീകരണം ഒരുക്കുന്നു.



നോർവിച്ച്: ഈസ്റ്റ്‌ ആങ്ങ്ലിയാ രൂപതയിലെ  പ്രമുഖ കത്തോലിക്കാ കൂട്ടായ്മ്മയായ നോർവിച്ചു കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.  വീ.സി. സെബാസ്റ്റ്യനു യു കെ യിൽ ഉജ്ജ്വല സ്വീകരണം ഒരുക്കുന്നു. കത്തോലിക്കാ സഭയിൽ അത്മായർക്കു ലഭിക്കാവുന്ന ഏറ്റവും ഉന്നത പദവിയായ ഷെവലിയാർ സ്ഥാനത്തിനു അഡ്വ. വീ.സി തെരഞ്ഞെടുക്കപ്പെട്ട സന്ദർഭത്തിലാണ് നോർവിച്ചു കാത്തലിക്ക്സ് സ്വീകരണ പരിപാടിക്ക് പദ്ധതിയിടുന്നത്. 

വീ സി യുടെ പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ആശംശകൾ നേരുകയും ചെയ്യുന്നതായി ടോം ജോസഫ് സാബു, ടെൽമാ ജോസ്‌, ആന്റണി തോമസ്‌ തുടങ്ങിയവർ അറിയിച്ചു.    

മെഗാ ചാരിറ്റി ഇവന്റടക്കം നിരവധി ആത്മീയ,സാമൂഹ്യ പരിപാടികളിലൂടെ ഈസ്റ്റ്‌ ആങ്ങ്ലിയായിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന നോർവിച്ചു കാത്തലിക്ക് കമ്മ്യുണിറ്റി,  നോർവിച്ചു കത്തോലിക്കാ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് അലൻ ഹോപ്സ്, സീറോ മലബാർ അത്മായ കമ്മിഷൻ, ചാപ്ലിൻ ഫാ.മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ തുടങ്ങി നിരവധി ആത്മീയ നേതൃത്വങ്ങളുടെ പ്രത്യേക പ്രശംശയും, ആദരവും പിടിച്ചു പറ്റിയ കൂട്ടായ്മ്മയാണ്.

കർദ്ധിനാൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിൽ നിന്നും 2014 മാർച്ച് 8 നു ഷെവലിയാർ പട്ടം സ്വീകരിക്കുന്ന വീ സി സെബാസ്റ്റ്യൻ തൻറെ തിരക്കിട്ട പരിപാടികൾക്ക് ശേഷം യു കെ സന്ദർശനത്തിനു പരിപാടിയിടുന്നുണ്ട്.

 

 

വാര്‍ത്ത തയ്യാറാക്കിയത് അപ്പച്ചന്‍ കണ്ണന്‍ചിറ




കൂടുതല്‍വാര്‍ത്തകള്‍.