CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes 18 Seconds Ago
Breaking Now

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു

രണ്ടുവര്‍ഷത്തേക്കുള്ള ഭരണ സമിതിയെയും തിരഞ്ഞെടുത്തു

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്റെ നേതൃത്തത്തില്‍ വമ്പിച്ച ക്രിതുമസ് ആഘോഷവും വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഭരണ സമിതിയെയും തിരഞ്ഞെടുത്തു .വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിലെ മുഴുവന്‍ കുടുംബങ്ങളും തന്നെ പങ്കെടുത്തിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷം ശ്രി സജി തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി വളരെ മികച്ച പ്രവര്‍ത്തനം ആണ് കാഴ്ചവച്ചത് .എല്ലാവരെയും ഒരുമിച്ചു കൊണ്ടുനടക്കുന്നതിലും പുതുമയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വക്കുന്നതിലും വിജയം വരിച്ച കമ്മിറ്റി വളരെ നല്ല മാതൃകയാണ് കാഴ്ചവച്ചത് .      

 

 

അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് വേണ്ടി സോജന്‍ തോമസ് പ്രസിഡന്റും സജി തോമസ് സെക്രട്ടറിയും മോള്‍സി ഫിലിപ്പ്,ജോര്‍ജ് ജോസഫ് സജു ലുക്കോസ് ,സിനി മാത്യു, ബേബി ജോസഫ് ബിന്‍സി ബേബി ,ജോര്‍ജ്കുട്ടി മാത്യു,സുബിന്‍ ജോസഫ്,സിന്‌ടോ ജോണ്‍,ജെസ്സി ജോസ്  എന്നിവരെ കമിറ്റിയിലേക്കും തിരഞ്ഞെടുത്തു .വിശുദ്ധ കുർബാനയോട് കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. യോഗത്തിന് സജി തോമസ് അധ്യക്ഷത വഹിച്ചു. സോജന്‍ തോമസ് സ്വാഗതവും സജു ലുക്കോസ് നന്ദിയും പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.