CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 15 Seconds Ago
Breaking Now

ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം

മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ്‌ നേതാവുമായ ലീഡർ ശ്രി.കെ കരുണാകരൻ അനുസ്മരണം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ വിവിധ റീജനുകളിൽ നടത്തപെടുന്നു. യുകെയിലെ മുഴുവൻ കോണ്‍ഗ്രസ്‌ പ്രവർത്തകരും ഈ അനുസ്മരണ സമ്മേളനങ്ങളിൽ പങ്കെടുക്കണമെന്നു ഒഐസിസി യുകെ നാഷണൽ ഓർഗനൈസിംഗ് കമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു. ശ്രീ.കെ കരുണാകരൻ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ , ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്ര്യ സമരത്തിലേക്കും കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുമുയര്‍ന്നത്. ഇ.എം.എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍ ' ഉദയം ചെയ്തത്. 

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് ലീഡർ ശ്രി. കെ കരുണാകരൻ. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖം തന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോണ്‍ഗ്രസിന്റെ രക്ഷകനായും, ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും, വത്സലശിഷ്യന്മാരുടെ ലീഡറായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു. ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.