CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 48 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ക്രിസ്തുമസ് ആഘോഷം ഗംഭീരമായി

സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ അതിഗംഭീരമായ ക്രിസ്തുമസ് ആഘോഷത്തിന് ബ്രിസ്റ്റോൾ സൗത്ത് മേഡിലുള്ള ഗ്രീൻ വേ സെന്റർ വേദിയായായി. മാനവ ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വന്ന ദൈവ പുത്രന്റെ പിറവി തിരുനാൾ ആഘോഷത്തിനായി എസ് ടി എസ് എം സി സി യുടെ പതിനഞ്ചോളം വരുന്ന ഫാമിലി യൂണിറ്റുകളാണ് ഒത്തുക്കൂടിയത്. പ്രവാസികളുടെ മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന തരത്തിൽ നാട്ടിലെ കരോളിനെ ഓർമ്മിപ്പിച്ചു കൊണ്ട്  ക്രിസ്തുമസ് പപ്പയോടൊപ്പം ആടിയും പാടിയും ചുവടു വച്ചും നീങ്ങുന്ന കുഞ്ഞു മക്കൾ കേരളത്തനിമയാർന്ന ക്രിസ്തുമസ് ആഘോഷത്തിന് വേറിട്ട്‌ നിൽക്കുന്ന അനുഭവമായി തീർന്നു. 

ഡിസംബർ 21 ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30 ന് സൗത്ത് മേഡിലുള്ള ഗ്രീൻ വേ സെന്ററിൽ ഓപ്പണിംഗ്  പ്രയറിനായി കർട്ടൻ ഉയർന്നതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കും തിരി തെളിഞ്ഞു. റവ കാനോണ്‍ Jeremy Rigelen ആണ് ക്രിസ്തുമസ് സന്ദേശം നൽകിയത്. അതിനു ശേഷം അരങ്ങേറിയത് ഇരുപത്തിരണ്ടോളം  വരുന്ന ദൃശ്യ കലാ രൂപങ്ങളായിരുന്നു. ഇതിനായി അഹോരാത്രം പ്രവർത്തിച്ച കോ -ഓർഡിനേറ്റർമാരായ മെബിൻ ജോസിന്റെയും ഡാലിയ ജിജിയുടെയും പ്രയത്നങ്ങൾ എടുത്തു പറയേണ്ടതാണ്. മുന്നൂറോളം കുടുംബങ്ങളുടെ ഒത്തുചേരൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും  കൂട്ടായ്മയുടെയും, പങ്കു വക്കലിന്റെയും ഒരനുഭവമാകട്ടെ എന്ന്  എസ് ടി എസ് എം സി സി ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

മുൻ വർഷങ്ങളെക്കാളും ആത്മീയ ഉണർവ്വും മൂല്യങ്ങളും ഉള്ള പ്രോഗ്രാമുകളാകും ഈ വർഷത്തേതെന്ന് സംഘാടകർ അവകാശപ്പെട്ടത് പോലെ തന്നെ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. പ്രോഗ്രാം വൻ വിജയമാക്കാൻ ട്രഷറിയായ സ്റ്റാനി തുരുത്തേലും അസിസ്റ്റന്റ് ട്രഷറിയായ റോസിലി സെബാസ്റ്റ്യനും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. പ്രോഗ്രാമിന് ശേഷം സ്വാദിഷ്ടമായ സ്നേഹ വിരുന്നും ഉണ്ടായിരന്നു.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  




കൂടുതല്‍വാര്‍ത്തകള്‍.