CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 35 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് സ്‌പോര്‍്ട്ടിംഗ് ക്ലബിന് യുവ നേതൃനിര- ജിജു ഫിലിപ്പ് പ്രസിഡന്റ്

യുകെയിലെ കായികസംഘടനകളില്‍ കരുത്തരായ മാഞ്ചസ്റ്ററിലെ ഫ്രണ്ട്‌സ് സ്‌പോര്‍്ട്ടിംഗ് ക്ലബിന് നവനേതൃത്വത്ത്വമായി. കഴിഞ്ഞദിവസം ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.മാഞ്ചസ്‌ററര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് ഫിസിയോതെറാപ്പിസ്റ്റും വണ്ടര്‍ടെച്ച് ഹെല്‍ത്ത് ലിമിറ്റഡ് ഡയറക്ടറുമായ ജിജു ഫിലിപ്പ് സൈമണ്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് ജോര്‍ജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.നിരവധി മത്സരങ്ങളില്‍ ക്ലബിനെ വിജയത്തിലേക്ക് നയിച്ച സൂഭാഷ് ഫെര്‍ണാണ്ടസ് ആണ് സെക്രട്ടറി. കലാകായിക രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും മികച്ച് പ്ലയേഴ്‌സുമായ ആന്‍സണ്‍ സ്‌ററീഫനെയും വിന്‍സെന്റ് മാര്‍ക്കോസിനെയും ഓവറോള്‍ സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ആയും നിയമിച്ചു.

ഇവ കൂടാതെ ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ ആയി നിബുഫെന്‍, ക്രിക്കറ്റ് ടീം ക്യാപ്‌ററന്‍ ആയി അനില്‍ മാത്യു, ഫുട്‌ബോള്‍ കോര്‍ഡിനേറ്റര്‍ ആയി ബിജു അഗസ്റ്റിന്‍, ബാഡ്മിന്റണ്‍ കോര്‍ഡിനേററര്‍ ആയി സുരേഷ് കുമാര്‍, മീഡിയാ കോര്‍ഡിനേറ്റര്‍ ആയി ടോണി കുര്യന്‍, ആര്‍ട്ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ആയി വില്‍ഫി ബിജു, സീമാ ജിജു എന്നിവരെയും ഫുജ് കോര്‍ഡിനേറ്റേഴ്‌സ് ആയി അജു വര്‍ഗീസ്, സജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. നിരവധിതവണ യുകെ ഫുട്‌ബോള്‍, ക്രിക്കററ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് മുന്നേറുന്ന ക്ലബ് യുവതലമുറയുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.