CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 47 Minutes 34 Seconds Ago
Breaking Now

സെൻട്രൽ മാഞ്ചസ്റ്ററിൽ അതി വിപുലമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ, ക്രിസ്മസ് തിരുക്കർമ്മങ്ങൾ നാളെ വൈകുന്നേരം 6.30 ന്

മാഞ്ചസ്റ്റർ : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി മണ്ണിലവതരിച്ച  ഉണ്ണി യേശുവിനെ സ്വീകരിക്കാൻ  മാഞ്ചസ്റ്റർ ഒരുങ്ങിക്കഴിഞ്ഞു. സെൻട്രൽമാഞ്ചസ്റ്റർ സിറോ മലബാർ  കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴ്  വാർഡുകളിൽ നടന്നു വന്ന ക്രിസ്മസ് കാരോൾ ഇന്ന് സമാപിക്കും . നാളെ വൈകുന്നേരം ആറു മുപ്പതിന്  ക്രിസ്മസ് തിരുക്കർമ്മങ്ങൾ ക്ക് തുടക്കം കുറിക്കും.  ഫാ ജോർജ് മംമ്പള്ളിൽ , ഫാ തോമസ്‌ തൈക്കൂട്ടത്തിൽ എന്നിവർ  കാർമ്മികർ ആയിരിക്കും . പുതു വർഷത്തെ എതിരേല്ക്കുന്നതിനു മുന്നോടി ആയി മുപ്പത്തി ഒന്നാം തീയതി രാത്രി പതിനൊന്നു മണിക്ക് ആരാധനയും അതെ തുടന്നു വിശുദ്ധ കുർബ്ബാനയും നടക്കും.

ജനുവരി അഞ്ചാം തീയതി ഞായറാഴ്ച രാവിലെ പതിനൊന്നു മുപ്പതിനെ  Rusholme St Edwards  ചർച്ചിൽ വച്ച് വിശുദ്ധ കുർബ്ബാനയും അതിനു ശേഷം സെന്റ്‌  എഡ്വാർഡ്‌സ്‌  പരിഷ് ഹാളിൽ വച്ച്  ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും  സ്നേഹവിരുന്നും നടക്കും.

ക്രിസ്മസ് ന്യൂ ഇയർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  ഫാ തോമസ്‌ തൈക്കൂട്ടത്തിൽ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.