CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 38 Seconds Ago
Breaking Now

സീറോ മലബാർകാത്തലിക് കമ്മ്യൂണിറ്റി ടോൾ വർത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും സണ്‍‌ഡേ സ്കൂൾ വാർഷികവും ഡിസംബർ 27 ന്

അത്യുന്നതങ്ങളിൽ ദൈവത്തിന്  മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക്  സമാധാനം എന്ന സന്ദേശവും ആയി ലോകത്തിലേക്ക്  വന്ന തൃകുമാരന്റെ തിരുപിറവി ലോകമെമ്പാടുമുള്ള  ക്രിസ്തവർ ആഘോഷിക്കുന്ന ഈ സുദിനത്തിൽ സീറോ മലബാർകാത്തലിക് കമ്മ്യൂണിറ്റി  ടോൾ വർത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്  പുതുവത്സര ആഘോഷങ്ങളും  സണ്‍‌ഡേ സ്കൂൾ  വാർഷിക മഹാമഹവും. 

നിയുക്ത കോ - ഓർഡിനേറ്റർ ഫാ. തോമസ്‌  പാറയടിയിലിന്  സ്വീകരണം , കൊച്ചു കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ,  കോട്ടയം ജോയി നയിക്കുന്ന ഗാനമേള , സ്നേഹ വിരുന്ന് എന്നിവ ഡിസംബർ ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാല്  മണി മുതൽ Our Lady Immaculate Church Parish Hall  വച്ച് നടത്തപ്പെടുന്നു.  ആഘോഷമായ  പാട്ട് കുർബ്ബാനക്ക്  ഫാ തോമസ്‌  പാറയടിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. പരിപാടികളുടെ പൂർണ്ണ വിജയത്തിനായി  നല്ലവരായ എല്ലാ ആൾക്കാരുടെയും സഹായ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു.

 വേദി :- ഒ എൽ ഐ  ചർച്ച്   പാരിഷ്  ഹാൾ 401-403 ഇവെൽറോഡ്‌ , ടോൾവർത്ത് -KT67DG

കൂടുതൽ വിവരങ്ങൾക്ക്:-

ജോഷി എബ്രഹാം:- 07838446488

തങ്കച്ചൻ:- 07735478490




കൂടുതല്‍വാര്‍ത്തകള്‍.