CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes Ago
Breaking Now

മാഞ്ചൈസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററില്‍ പിറവി തിരുന്നാള്‍ തിരു കര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍

മനുഷ്യകാലത്തിന്റെ പാപപരിഹാരത്തിനായി ബദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ പിറവി തിരുന്നാള്‍ മാഞ്ചൈസ്റ്ററിലെ മലയാളി സമൂഹം ഭക്തിപരപൂര്‍വ്വം ആഘോഷിക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പിറവി തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നളെ(ചൊവ്വ) രാത്രി 8 മുതല്‍ ആരംഭിക്കും. വിഥിന്‍ ഷോ സെന്റ് ആന്റെണീസ് ദേവാലയത്തിലാണ് പിറവി തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും നടക്കുക. ഇതേ തുടര്‍ന്ന് സാന്‍തോ യൂത്ത് മൂവ്‌മെന്റ് അവതരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയും നടക്കും.

പുതുവത്സരത്തെ പരവേല്‍ക്കുന്നതിനോട് അനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 11 മുതല്‍ ആരംഭിക്കും. പിന്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യാരാധനയും അന്നേ ദിനസം നടക്കും.

ജനുവരി 5 ന് ഞായറാഴ്ച്ച മതബോധന ക്ലാസുകളും മലയാളം കുര്‍ബാനയും സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും. 3 മുതല്‍ മതബോധന ക്ലാസുകളും വൈകുന്നേരം 5 നാണ് ദിവ്യബലി. ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചൈസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററിന് വേണ്ടി ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.