CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 56 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലങ്കര കത്തോലിക്കാ മിഷനിൽ തിരുപ്പിറവി വി കുർബ്ബാനയും ക്രിസ്തുമസ് ആഘോഷവും നാളെ മൂന്ന് മണിക്ക് ...

മാഞ്ചസ്റ്റർ:  ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ ജനന തിരുനാൾ മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ മിഷൻ സെന്ററിൽ സമുചിതമായി ആചരിക്കുന്നു. നാളെ  മൂന്നു മണിക്ക് തിരുപ്പിറവിയുടെ പ്രത്യേക പ്രാർത്‌ഥനാ  ശുശ്രൂഷകൾ ആരംഭിക്കും.  തുടർന്ന്  ആഘോഷമായ വി. കുർബ്ബാനയർപ്പിക്കും. ശുശ്രൂഷകൾക്ക് ഫാ. തോമസ്‌  മടുക്കംമൂട്ടിൽ കാർമ്മികത്വം വഹിക്കും.

കവൻട്രി, ലിവർ പൂൾ , നോട്ടിംഗ് ഹാം , ഷെഫീൽഡ്   എന്നീ മിഷൻ സെന്ററിലെ കുടുംബങ്ങളുടെ സംയുക്താഭി മുഖ്യത്തിലാണ്  മാഞ്ചസ്റ്ററിൽ ക്രിസ്തുമസ്  തിരു കർമ്മങ്ങളും ആഘോഷ പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ , കരോൾ സർവ്വീസ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. സെന്റ്‌  ഹിൽഡാസ്  ദേവാലയമാണ്  തിരുകർമ്മങ്ങൾക്ക്  വേദിയാവുക.

തിരു കർമ്മങ്ങളിൽ  സംബന്ധിച്ച്  ലോക രക്ഷകൻ നല്കുന്ന സന്തോഷവും സമാധാനവും സ്വീകരിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

എബി തോമസ്‌ :- 07445414442

രാജു ചെറിയാൻ :- 07886537732

വേദി:-

St . Hilda 's  Church ,66 Kenworthy Lane ,  Northenden ,  Manchester , M 22 4ER 


 


   

           




കൂടുതല്‍വാര്‍ത്തകള്‍.