CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 3 Seconds Ago
Breaking Now

യുക്മ സ്റ്റാർ സിംഗര്‍ സീസണ്‍ ഒന്നിന് ക്രിസ്തുമസ് നാളിൽ തുടക്കം !!!

യു.കെ മലയാളികൾ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന യുക്മ സ്റ്റാർ സിംഗര്‍ സീസണ്‍ ഒന്നിന് ക്രിസ്തുമസ് നാളിൽ തുടക്കം കുറിക്കുന്നതായിരിക്കുമെന്ന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ കനേഷ്യസ് അത്തിപ്പോഴിയിലും, സ്റ്റാർ സിംഗര്‍ പ്രോഗ്രാം കണ്‍വീനർ ഹരീഷ് പാലായും അറിയിച്ചു . യു.കെയിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത മത്സരമായ യുക്മ സ്റ്റാർ സിംഗറില്‍ ഓഡിഷന്‌  ശേഷം തിരെഞ്ഞെടുക്കപെട്ട ഇരുപത്തിയഞ്ചൊളം മികച്ച ഗായകരാണ് മത്സരത്തിൽ മാറ്റുരക്കുന്നത് .

യുക്മ സംസ്കാരീക വേദിയുടെ ഈ വര്‍ഷത്തെ ആദ്യ സംരംഭമായ യുക്മാ സ്റ്റാർ സിംഗര്‍ മാസങ്ങളോളം നീണ്ടു നില്ക്കുന്ന മത്സരങ്ങള്‍ക്കൊടുവില്‍ യു.കെയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുമ്പോൾ, യു.കെ മലയാളികളുടെ നൈസർഗീകമായ കഴിവുകളെ കണ്ടെത്തുന്നതിൽഎന്നും മുന്നിൽ നില്ക്കുന്ന യു കെ  മലയാളികളുടെ ഒരേയൊരു ജനകീയ സംഘടനയായ യുക്മക്ക് അത് മറ്റൊരു പൊൻ തൂവലാകും . യു.കെ.യിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യു.കെയിലങ്ങോളമിങ്ങോളമുള്ള മികച്ച ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ലൈനിൽ ആയിരിക്കും യുക്മ സ്റ്റാർ സിംഗർ സീസണ്‍ 1 തുടങ്ങുക. യുക്മ സ്റ്റാർ സിംഗറിന്റെ ഫേസ് ബുക്ക്‌ പേജിൽ അപ്‌ലോഡ്‌ ചെയ്യുന്ന ഗാനങ്ങൾ ലോകം മുഴുവനുമുള്ള മലയാളികൾക്ക് മത്സരം കാണുവാനും ആസ്വദിക്കുവാനും വഴിയൊരുക്കും. യുക്മാ സ്റ്റാർ സിംഗർ സീസണ്‍ 1 കാണുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/pages/UUKMA-Star-Singer-Season-1/756116787735720

ആദ്യ മൂന്ന് മത്സരാര്‍ത്ഥികളുടെ പാട്ടാണ് അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. ആരുഷി ജയ്മോന്‍, അലന്‍ ഫിലിപ്പ്, സിബി ജോസഫ് എന്നീ മൂന്നു പേരുടെ പാട്ടുകളോടൊപ്പം മത്സരാര്‍ത്ഥികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ആരുഷി ജയ്മോൻ - ടെർബി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജയ്മോന്‍ സ്റ്റീഫന്റെയും സാലി ജയ്മോന്റെയും മകളായ ആരുഷി പഠന കാര്യത്തിൽ എന്ന പോലെ തന്നെ പാട്ടിലും തന്റെ കഴിവ് തെളിയിച്ച ഒരു കലാകാരിയാണ് .ഹെൽത്ത്‌ ആൻഡ്‌ സോഷ്യൽ കെയറിൽ ലെവൽ 3 ഡിപ്ലോമ ചെയ്യുന്ന ആരുഷിക്ക് ഇതിനോടകം രണ്ടു ഡിവോഷണല്‍ ആൽബത്തിൽ പാടിയ പരിചയ സമ്പത്തും ആത്മ വിശ്വാസം നല്കുന്നു .

അലൻ ഫിലിപ്പ് - നോർവിച്ച്  നോര്ട്രെടെം ഹൈ സ്കൂളിൽ എ ലെവലിൽ പഠിക്കുന്ന അലൻ ഫിലിപ്പ് കഴിഞ്ഞ 2011 യുക്മാ നാഷണൽ കലാമേളയിൽ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. നോർവിച്ചിൽ റോയൽ മെയിലിൽ ജോലി ചെയ്യുന്ന ആന്റണി തോമസ്സിന്റെയും , നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ലിസ്സി ആന്റണിയുടെയും മകനായ അലൻ ഫിലിപ്പ്  യുക്മാ സ്റ്റാർ സിംഗറിൽ മികച്ച പ്രകടനം കാഴ്ചവെക്കും  എന്ന കാര്യത്തിൽ അലന്റെ ആദ്യ ഗാനം കേൾക്കുന്ന ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

സിബി ജോസഫ്‌ - ഗ്ലോസസ്റ്റര്‍ഷയര്‍ ചെല്ട്ടന്‍ഹാമില്‍ താമസിക്കുന്ന എം.ബി.എ ബിരുദധാരിയായ സിബി ജോസഫ് വൈക്കം കൊരട്ടി സ്വദേശിയാണ്. ചെല്ട്ടന്‍ഹാം ജനറല്‍ ഹോസ്പിറ്റലില്‍ നഴ്സായ റെന്‍സി സിബിയാണ് ഭാര്യ. ഏഴു വയസ്സുകാരനായ എഡ്വിനും മൂന്നര വയസ്സുകാരന്‍ ബെഞ്ചമിനും മക്കളാണ്. പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ.കുമരകം ചന്ദ്രഭാനുവിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച സിബി ജോസഫ് സ്കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഫെയ്ത്ത്, പൊന്‍താരകം എന്നീ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുള്ള സിബി ജോസഫ് യുക്മ നാഷണല്‍ കലാമേളയിലും ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.

ക്രിസ്മസിന് ശേഷം എല്ലാ ശനിയാഴ്ചയുമായിരിക്കും സ്റ്റാർ സിംഗര് അപ്‌ലോഡ്‌ ചെയ്യുക. ഒരു  റൗണ്ട്  പൂർത്തിയായത്തിനു ശേഷം ജഡ്ജസ് കമന്റ്സ് മാർക്കിനോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നതാണ്. സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കനെഷ്യസ് അത്തിപ്പോഴിയിലിനെയോ, ഹരീഷ് പാലയെയോ ബന്ധപ്പെടാവുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.