CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 7 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതു വർഷ ആഘോഷങ്ങൾ ശനിയാഴ്ച ...

മാഞ്ചസ്റ്റർ: തനിമയിൽ ഒരുമയിൽ ഒരേ മനസ്സോടെ ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുവാൻ മാഞ്ചസ്റ്റ റിലെ ക്നാനായ മക്കൾ ഒത്തുചേരുന്നു.  തങ്ങൾക്ക് പൈതൃകമായി ലഭിച്ചിരിക്കുന്ന ആചാര അനുഷ്ടാനങ്ങളിൽ നിന്നും  അണുവിട  വ്യതിചലിക്കാതെ നാം ഒരു കുടുംബം എന്ന സന്ദേശം ഉയർത്തി ക്രിസ്തുമസ് പുതു വർഷ  ആഘോഷങ്ങൾക്കായി അവർ ഒത്തു ചേരുമ്പോൾ പുതിയൊരു അദ്ധ്യായമാവും കുറിക്കപ്പെടുക. ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ ടിമ്പർലിയിലെ മെതോഡിസ്റ്റ്  ചർച്ച്  ഹാളിലാണ് ആഗോഷ പരിപാടികൾ.

അസ്സോസിയേഷൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ സജി മലയിൽ പുത്തൻപുരയുടെ  കാർമ്മികത്വത്തിൽനടക്കുന്ന ദിവ്യബലിയോടെ  ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന്  ചേരുന്ന സമ്മേളനം ഫാ സജി മലയിൽ പുത്തൻ പുര ഉത്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്കും. സാന്താ ക്ലോസിന്  സ്വീകരണത്തെയും , കേക്ക് മുറിക്ക ലിനെയും  തുടർന്ന്  അസ്സോസിയേഷൻ യൂത്ത്  വിംഗായ എം കെ സി വൈ  പ്രതിഭകളും , കൊച്ചു കുട്ടികളും  മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ നിറ വിരുന്നൊരുക്കും .

നേറ്റിവിറ്റി പ്ലേ , കരോൾ ഗാനങ്ങൾ , മാർഗ്ഗം കളി , ക്നാനായ പാരമ്പര്യം വിളിച്ചോതിയുള്ള  നിരവധി പരിപാടികൾ വേദിയിൽ അരങ്ങേറും. കലാ പരിപാടികളെ തുടർന്ന്  ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും.  ക്രിസ്തുമസ്  പുതുവർഷ  ആഘോഷ  പരിപാടികളിലേക്ക്  മുഴുവൻ അസ്സോസിയേഷൻ കുടുംബങ്ങളെയും  എക്സിക്ക്യൂട്ടീവ്  കമ്മിറ്റിക്ക്  വേണ്ടി  സെക്രട്ടറി  ജോസ് പടപുരക്കൽ സ്വാഗതം  ചെയ്യുന്നു.

വേദിയുടെ വിലാസം :-

Methodist  Church  Hall , Timperley , WA 15 7 UG                          




കൂടുതല്‍വാര്‍ത്തകള്‍.