CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 8 Seconds Ago
Breaking Now

ലിവർ പൂൾ മലയാളികൾ ക്രിസ്തുമസ് നിറവിൽ ; തിരുപ്പിറവിയുടെ സ്മരണയിൽ വിശ്വാസികൾ ...

ലിവർ പൂൾ : ഉണ്ണി യേശുവിന്റെ  തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച്  സെന്റ്‌  ഫിലോമിനാസ്  ദേവാലയത്തിൽ പ്രാർ ത്‌ഥനകളും പാതിരാ കുർബ്ബാനയും നടന്നു. ലിവർ പൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർ ക്കലിയുടെ  ആഭിമുഖ്യത്തിൽ വൈകിട്ട്  എട്ട്  മണിക്ക് തുടങ്ങിയ ചടങ്ങുകൾ പാതിരാവോടെയാണ് സമാപിച്ചത്.


ഫാ. ഫിലിപ്പ് നെച്ചിക്കാട്ട് തിരു കർമ്മങ്ങൾക്ക്  മുഖ്യ കാർമ്മികത്വം വഹിച്ചു.  ഉണ്ണി യേശുവിന്റെ രൂപം വെഞ്ചരിച്ച്  പ്രദിക്ഷണമായി  പുൽക്കൂട്ടിൽ  കിടത്തി. തുടർന്ന്  തിരു പ്പിറവി സന്ദേശം നല്കി . തെറ്റുകൾ തിരുത്താനും പ്രത്യാശയുടെ  വെളിച്ചത്തിലൂടെ സഞ്ചരിക്കാനും ഈശ്വര വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കാനും വിശ്വാസികളെ കാർമ്മികൻ ഉത്ബോധിപ്പിച്ചു. ആഘോഷമായി നടന്ന വിശുദ്ധ കുർബ്ബാനയിൽ പ്രാർത്ഥനാ  നിർഭരമായ മനസ്സുമായി  വലിയ വിശ്വാസ സമൂഹം പങ്കെടുത്തു. ഷേർലി ആന്റണിയും അനുമോൾ തോമസും നേതൃത്വം നല്കിയ ഗായക സംഘത്തിന്റെ ഗാനങ്ങൾ തിരുകർമ്മങ്ങളെ ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയർത്തി.


നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിന്റെ  നിറവിൽ ആയപ്പോൾ തിരുപ്പിറവിയുടെ വിശുദ്ധി ഏറ്റു വാങ്ങി വിശ്വാസികൾ ക്രിസ്തുമസ് കേക്കിന്റെ മധുരത്തിൽ നിറ മനസ്സോടെ  പരസ്പരം ആശംസകൾ കൈമാറി. ബത് ലഹേമിന്റെ  മലച്ചെരുവുകളിൽ ദൈവ പുത്രന്റെ  വരവറിയിച്ച്  കൊണ്ട് മാലാഖമാർ ആട്ടിടയന്മാർക്ക് സമാധാന ത്തിന്റെ  മാറ്റൊലികൾ ഒരിക്കൽ കൂടി  വിശ്വാസികളുടെ മനസ്സിൽ മുഴങ്ങി.


ഫാ ഫിലിപ്പ്  നെച്ചിക്കാട്ട്  ലിവർ പൂളിലെ എല്ലാ മലയാളികൾക്കും ക്രിസ്മസ്  ആശംസകൾ നേർന്നു. ജിജിമോൻമാത്യുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ഈ ക്രിസ്തുമസ് ആഘോഷങ്ങൾക്ക്  കൂടുതൽ ശോഭ  പകർന്നു. മരം കോച്ചുന്ന ഇവിടുത്തെ തണുപ്പിൽ ലിവർ പൂളിലെ മലയാളികൾ പുതു വർഷ ആഘോഷങ്ങളുടെ  ഒരുക്കത്തിലേക്ക്  കടക്കുന്നു ഇനിയുള്ള ദിവസങ്ങളിൽ.     


               




കൂടുതല്‍വാര്‍ത്തകള്‍.