CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 9 Seconds Ago
Breaking Now

ബ്രാഡ് ഫോർഡ് മലയാളി അസ്സോസിയേഷൻ യുക്മയിൽ നിന്നും പിന്മാറി.

ബ്രാഡ് ഫോർഡ്  : ശനിയാഴ്ച നടന്ന ബ്രാഡ് ഫോർഡ്  മലയാളി അസ്സോസിയേഷൻ ജനറൽ ബോഡി  യുക്മയിൽ നിന്നും പിന്മാറുവാൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റും  കമ്മിറ്റിയംഗങ്ങളും വിളിച്ചു  ചേർത്ത അടിയന്തിര ജനറൽ ബോഡിയിൽ ഭൂരിപക്ഷം അംഗങ്ങളും   പങ്കെടുത്തു.

ബ്രാഡ് ഫോർഡിലെ എല്ലാ മലയാളികളുടെയും കൂട്ടായ്മയിൽവ്യക്തമായ ആശയ വിനിമയത്തോടെ കൂട്ടു ഉത്തര വാദിത്വത്തോടെ  സ്നേഹ കുടുംബ കൂട്ടായ്മയായി  അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ ഊർജ്ജ്വസ്വലമാക്കുന്നതിനുള്ള വിശകലനവും  യുക്മ അംഗത്വവും സജീവ ചർച്ചയായി.

ജനുവരിയിൽ നടത്താനിരുന്ന ക്രിസ്തുമസ്- ന്യൂ ഇയർ പരിപാടികൾ റദ്ദാക്കി പകരം ഏപ്രിൽ ഇരുപത്തിയാറിന് ഈസ്റ്റർ - വിഷു പരിപാടികൾ ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചു.

അസ്സോസിയേഷൻ ഭാരവാഹികളുടെ പുന സംഘടനക്കായി വൈസ് പ്രസിഡന്റും മറ്റ്  രണ്ടംഗ  കമ്മിറ്റിക്കാരും രാജി സമർപ്പിച്ചു. തുടർന്ന്  ഈസ്റ്റർ - വിഷു പരിപാടികൾ നടത്തുന്നതിനും പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുന്നതിനുമായി ആറംഗ  സമിതിയെ ജനറൽ ബോഡി ചുമതലപ്പെടുത്തി.  അനി ഷാജി , ദീപ്തി രാജേന്ദ്രൻ , ജോസഫ്  വർഗ്ഗീസ്,  മുകുന്ദൻ വളപ്പിൽ, ജോണ്‍ കുര്യൻ , ബിജു എന്നിവരാണ്  ആറംഗ സമിതി. 

ബ്രാഡ് ഫോർഡിലെ എല്ലാ മലയാളികളും അസ്സോസിയേഷനിലെ അംഗങ്ങൾ ആയിരിക്കുമെന്നും മാർച്ച്‌  മുപ്പത്തിയൊന്നിന്  മുൻപായി അംഗത്വ ഫീസായ പത്ത്  പൗണ്ട്  നൽകുന്നവർക്ക്  മാത്രമായിരിക്കും ഇലക്ഷന്  മത്സരിക്കുന്നതിനും , വോട്ടവകാശത്തിനും  അർഹത  ഉണ്ടായിരിക്കുവെന്നും ജനറൽ ബോഡി  തീരുമാനിച്ചു.

ഇതേ സമയം  അസ്സോസിയേഷന്റെ  ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി പതിനൊന്നിന് നടക്കുമെന്ന് ട്രഷറർ ടോം പറഞ്ഞു. ഈസ്റ്റർ - വിഷു ആഘോഷത്തിൽ പുതിയ ഭാരവാഹികളെയും  തെരഞ്ഞെടുക്കുമെന്നും യുക്മയിൽ നിന്നും പിന്മാറില്ലെന്നും യുക്മ റീജിയണ്‍ പ്രസിഡന്റ്‌ കൂടിയായ ടോം പറഞ്ഞു.

ഫലത്തിൽ മുപ്പതിൽ താഴെ മലയാളി കുടുംബങ്ങൾ ഉള്ള  ബ്രാഡ് ഫോർഡിൽ രണ്ട്  അസ്സോസിയേഷൻരൂപമായി. ഇത്തരമൊരു സാഹചര്യം ഉണ്ടായതിൽ ബഹു ഭൂരിപക്ഷം മലയാളികൾക്കും അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസത്തെ പാതിരാ കുബ്ബാനക്ക് ഇരു ഗ്രൂപ്പിലും  ഉൾപ്പെട്ടവർ ഒത്തൊരുമിച്ച് സ്നേഹ പൂർണ്ണമായ അന്തരീക്ഷത്തിൽ പരിപാടികൾ  അവതരിപ്പിച്ചതുപോലെ മലയാളി അസ്സോസിയേഷനും പ്രവർത്തിക്കണമെന്നും  ആരെയും മാറ്റി നിർത്താതെ പ്രശ്നങ്ങൾ ഒരു മേശക്ക് ചുറ്റുമിരുന്ന്  പറഞ്ഞു തീർക്കണമെന്നും കഴിഞ്ഞ കാലങ്ങളിൽ നടന്ന തെറ്റുകൾ മറന്ന് പുതിയ കൂട്ടായ്മ രൂപികരിക്കണമെന്നും ഭൂരി ഭാഗവും ആഗ്രഹിക്കുന്നു.       




കൂടുതല്‍വാര്‍ത്തകള്‍.