CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 11 Seconds Ago
Breaking Now

വോക്കിങ്ങില്‍ ക്രിസ്മസ് - പുതുവത്സ ആഘോഷം ശനിയാഴ്ച സിനിമാതാരം പ്രിയാലാല്‍ ഉദ്ഘാടനം ചെയ്യും!!!

വോക്കിങ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം ഡിസംബര്‍ 28ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്രശസ്ത സിനിമാതാരം പ്രിയാലാല്‍ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് കോളങ്ങാടന്‍ വോക്കിങ്ങിലെ മലയാളികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കും.

ഓള്‍ഡ് വോക്കിങ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിക്കും. വോക്കിങ് ബൊറോ കൗണ്‍സില്‍ അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും യോഗത്തില്‍ ആശംസകളര്‍പ്പിക്കും.

തന്റെ ആദ്യ സിനിമയായ ജനകനിലൂടെയും ഈയടുത്ത കാലത്തിറങ്ങിയ കുന്താപുര എന്ന സിനിമയിലൂടെയും മലയാള മനസില്‍ ഇടംപിടിച്ച യു കെ മലയാളി കൂടിയായ പ്രിയാലാല്‍ തുടര്‍ന്ന് പല മലയാള, അന്യഭാഷ സിനിമകളിലും അഭിനയിക്കുകയുണ്ടായി. ആദ്യ സിനിമയില്‍ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍ ,സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമാണ് അഭിനയിച്ചത്. കൂടാതെ ഈ വര്‍ഷം കൊച്ചിയില്‍ നടന്ന ഏകദിന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തില്‍ (ഇന്ത്യ - ഇംഗ്ലണ്ട്) പബ്ലിക് അനൗണ്‍സറായി നടത്തിയ പ്രകടനം മാധ്യമശ്രദ്ധ നേടിയിരുന്നു.

വോക്കിങ് മലയാളി അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈവേളയില്‍ ആരംഭകാലം മുതല്‍ ഭാരവാഹികളായിരുന്നവരെ ആദരിക്കുന്ന ചടങ്ങും ഈ ആഘോഷപരിപാടിയോടനുബന്ധിച്ച് നടത്തുന്നതാണ്.

തുടര്‍ന്ന്, യുക്മയുടെ റീജിയണല്‍ തല മത്സരങ്ങളിലും നാഷണല്‍ തല മത്സരങ്ങളിലും പങ്കെടുത്ത വിജയികളായ കലാ, കായിക പ്രതിഭകളെ അനുമോദിക്കുകയും അവരുടെ കലാപ്രകടനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്യും.

ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷപരിപാടിയുടെ ഭാഗമായി കരോള്‍ ഗാനം, കുട്ടികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ , ക്ലാസിക്കല്‍ ഡാന്‍സുകള്‍, സംഗീതം, നേറ്റിവിറ്റി ഷോ എന്നിവയും നടത്തും. കൂടാതെ മുതിര്‍ന്നവരുടെ വിവിധ കലാപരിപാടികളും ആഘോഷ പരിപാടികള്‍ക്ക് വര്‍ണക്കൊഴുപ്പേകും.

യുക്മ കലാസാംസ്‌കാരിക വിഭാഗത്തിന്റെ ജനറല്‍ കണ്‍വീനറായ സി എ ജോസഫിനെയും ബിസിനസ് ഫോറത്തിന്റെ സെക്രട്ടറി സിബിച്ചനെയും യോഗത്തില്‍ അനുമോദിക്കും. ആഘോഷ പരിപാടിയിലേക്ക് വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികളെയും ജാതിമത ഭേദമന്യേ ക്ഷണിക്കുന്നതായി പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ , സെക്രട്ടറി സിബിച്ചന്‍ , ട്രഷറര്‍ ഷീബ ബിനോയ് എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :-

ടോമിച്ചൻ കൊഴുവനാൽ(അഗസ്റ്റിൻ) :- 00447828704378




കൂടുതല്‍വാര്‍ത്തകള്‍.