CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 17 Minutes 29 Seconds Ago
Breaking Now

ലിവർ പൂൾ അതിരൂപതയും YOUCAT കിഡ്സും ഒന്നിക്കുന്നു; കുട്ടികൾക്കായുള്ള ധ്യാനം ഫെബ്രുവരി ഒന്നാം തീയതി വിഗനിൽ ...

ലിവർ പൂൾ അതിരൂപതയുടെ  യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. സൈമണ്‍  ഗോറും  YOUCAT കിഡ്സും ചേർന്ന്  നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച വിഗനിൽ വച്ച്  നടക്കും.  വിഗനിലെ സെക്രട്ട് ഹാർട്ട് ദേവാലയത്തിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ്  ധ്യാനം നടക്കുക.

ലിവർ പൂൾ അതിരൂപതയുടെ നിരവധി ശുശ്രൂഷകളിലൂടെ അനേക, യുവാക്കളെയും കുട്ടികളെയും  ആഴമായ ദൈവ സ്നേഹത്തിലേക്ക്  നയിച്ച്‌ കൊണ്ടിരിക്കുന്ന ഫാ സൈമണ്‍ ഗോറും . ദൈവം ദാനമായി നല്കിയ സാങ്കേതിക വിദ്യകളും കഴിവുകളും ദൈവത്തിനു വേണ്ടി ഉപയോഗിച്ച് കൊണ്ട്  കുട്ടികൾ തന്നെ കുട്ടികൾക്ക് വേണ്ടി വചനം പ്രഘോഷിക്കുന്ന  YOUCAT കിഡ്സും ഒരുമിച്ച് നയിക്കുന്ന ഈ ധ്യാനം ഓരോ കുട്ടികൾക്കും ഒരു പുത്തൻ അനുഭവമായിത്തീരുമെന്ന്  തീർച്ച.

വികാരി കുർബ്ബാന, കുമ്പസാരം , വചന പ്രഘോഷണം എന്നിവയിലൂടെ കുട്ടികൾക്ക്  ദൈവ സ്നേഹം പകർന്ന് കൊടുക്കുന്ന ഈ ധ്യാന ശുശ്രൂഷ പത്ത്  വയസ്സ് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് . ഈ ധ്യാനത്തിൽ പങ്കെടുത്ത് ക്രിസ്തവ വിശ്വാസത്തിൽ  ആഴപ്പെടുവാനും  ,കുടുംബത്തിനും സമുദായത്തിനും ഉത്തമാരായി വളരുവാനും എല്ലാ കുട്ടികളെയും  ക്ഷണിക്കുന്നു .

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌ :-

Sacred Heart Church , Trostlenest  Avenue ,Wigan , WN 6 7AS

കൂടുതൽ വിവരങ്ങൾക്ക്:-

ബിനു :- 07533179750

ഷിബു :- 07530904446

തങ്കച്ചൻ:- 07956069257

   

                       




കൂടുതല്‍വാര്‍ത്തകള്‍.