CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 48 Seconds Ago
Breaking Now

പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറഞ്ഞു സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് പ്രയര്‍ ഗ്രൂപ്പ് ദശകത്തിലേക്ക്

സന്ദര്‍ലാണ്ടിന്റെ ശാന്തമായ സന്ധ്യകളില്‍ പ്രാര്‍ത്ഥനാഗീതം ഉയര്‍ത്തുന്നതില്‍ നിര്‍്ണായക പങ്കു വഹിച്ച സന്ദര്‍ലാന്‍്ഡ് സെ. ജോസഫ്‌സ് പ്രയര്‍ ഗ്രൂപ്പ് അതിന്റെ പത്താം വര്ഷത്തിലേക്ക് കടക്കുന്നു. മലയാളികളുടെ ആത്മീയജീവിതങ്ങളില്‍ ഇടപെട്ടുകൊണ്ട് 2004 ല്‍ തുടങ്ങിയ പ്രസ്ഥാനം, ഇന്ന് വളര്‍ന്നുപന്തലിച്ചു, ധാരാളം ആത്മീയ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു കുതിക്കുന്നു. സാധാരണ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ തുടങ്ങിയ ആത്മീയ യാത്ര, എല്ലാ മാസങ്ങളിലും നടത്താറുള്ള 24 മണിക്കൂര്‍ ജപമാല, മരിച്ചവര്‍ക്ക് വേണ്ടിയുള്ള 12 മണിക്കൂര്‍ പ്രാര്‍്ത്ഥന, നൈറ്റ് വിജില്‍ , ഏകദിന കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവുമായി മുന്നോട്ടു പോകുന്നു. കൂടാതെ സെ. ജോസഫ്‌സ് പാരിഷ് ദേവാലയവുമായി സഹകരിച്ചു നിരവധി പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ബഹു. ഫാ. സജി തോട്ടത്തിലിന്റെ മാര്‍്ഗനിര്‍ദേശത്തില്‍ നടക്കുന്ന പരിപാടികളില്‍ യുവാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പരിഗണനയും ആത്മീയ പ്രചോദനവും നല്കാറുണ്ട്. ദശവര്‍ഷത്തിലേക്ക് കടക്കുന്ന ഈ ആത്മീയ നവോത്ഥാന പ്രസ്ഥാനം പുത്തന്‍ പരിപാടികളും ചിന്തകളുമായി സന്ദര്‍ലാണ്ടിന്റെ മനസ്സില്‍ ഇടപെടാന്‍ ഒരുങ്ങുന്നു. സിബി തോമസ്സിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് ഈ ആത്മീയ നവോത്ഥാന കുതിപ്പിന് കരുത്തേകുന്നത്. സഭയുടെയും ജനങ്ങളുടെയും സമഗ്ര വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമിടുന്ന ഈ പ്രസ്ഥാനത്തിന്റെ ഈ യാത്രയില്‍ ഏവരുടെയും പ്രാര്‍ത്ഥനാസഹായങ്ങള്‍ തേടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.