CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 11 Seconds Ago
Breaking Now

വി. സെബാസ്ത്യാനോസിന്റെ തിരുന്നാളും, ജൂബിലി സമാപനവും പ്രസ്റ്റണിൽ 12 ന്; ബിഷപ്പ് മൈക്കിൾ കാംബെൽ മുഖ്യാതിഥി...

ബ്ലാക്ക്പൂൾ: മിലിട്ടറി, അത്ലറ്റിക്സ്, ആർച്ചറി വിഭാഗങ്ങളുടെ ആഗോള മദ്ധ്യസ്ഥനും, പകർച്ച വ്യാധിയിലും ദാരിദ്രത്തിലും ആശ്രയവും, വിശ്വാസികളുടെ സംരക്ഷകനുമായ വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളന്റെ തിരുന്നാൾ മഹാമഹം ലങ്കാഷയറിലെ പ്രസ്റ്റണിൽ വെച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ചാപ്ലിന്മാരായ മാത്യു ചൂരപൊയ്കയിൽ അച്ചന്റെയും, തോമസ്‌ കളപ്പുരക്കൽ അച്ചന്റെയും പൗരോഹിത്യ രജത ജൂബിലി ആഘോഷത്തിന്റെ സമാപനവും തിരുന്നാളിനോടൊപ്പം നടത്തപ്പെടുന്നതാണ്.

ജനുവരി പന്ത്രണ്ടിന്  ഞായറാഴ്ച ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മൈക്കിൾ കാംബെൽ മുഖ്യാതിഥിയായി പങ്കു ചേരുന്ന പ്രസ്റ്റൻ സെന്റ്‌ ജോസഫസ് ദേവാലയ ആഘോഷത്തിൽ ലങ്കാസ്റ്റർ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വൈദികരും, വിശ്വാസി സമൂഹവും പങ്കു ചേരും.

ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലിനായും, വർക്കിങ്റ്റൻ ഔർ ലേഡി ആൻഡ്‌ സെന്റ്‌. മൈക്കിൾസ് ഇടവകയിൽ അസ്സി.പാരീഷ് പ്രീസ്റ്റായും, രൂപതയിൽ ജ്യുഡീഷ്വറി വികാരിയുമായും ഫാ.തോമസ്‌ കളപ്പുരക്കൽ യു കെ യിൽ ആത്മീയ സേവനം ചെയ്യുന്നു.

സീറോ മലബാർ ലങ്കാസ്റ്റർ രൂപത ചാപ്ലിനായും, ബ്ലാക്ക്പൂൾ ക്രൈസ്റ്റ് ദി കിംഗ്‌ കാത്തോലിക് ദേവാലയ അസ്സി.പാരീഷ് പ്രീസ്റ്റായും സേവനം ചെയ്യുന്ന റവ. ഡോ.മാത്യു ചൂരപൊയ്കയിൽ വിവിധ സീറോ മലബാർ വിശ്വാസി സമൂഹങ്ങൾക്ക്‌ അജപാലന ശുശ്രുഷയും, ആത്മീയ-ആദ്ധ്യാത്മിക പ്രബോധനവും, വചന പ്രഘോഷണവും ചെയ്തു വരുന്നു.

ജനുവരി പന്ത്രണ്ടിന്  ഞായറാഴ്ച  വൈകുന്നേരം അഞ്ച് മണിക്ക് തിരുന്നാൾ ശുശ്രുഷകൾ ആരംഭിക്കും. അഭിവന്ദ്യ ബിഷപ്പ് മൈക്കിൾ കാംബെൽ സന്ദേശം നല്കുന്നതാണ്. ആഘോഷമായ പാട്ട് കുർബ്ബാന, ലദീഞ്ഞ്, പ്രദക്ഷിണം ശുശ്രുഷകൾ നടത്തപ്പെടും. കഴുന്നെടുക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വി. സെബാസ്ത്യോനോസ് പുണ്യവാളന്റെ തിരുന്നാളിൽ ഭക്ത്യാദരപൂർവ്വം പങ്കു ചേർന്ന് മദ്ധ്യസ്ഥതയിൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുന്നതിനും, പകർച്ച വ്യാധിയിൽ നിന്ന് സംരക്ഷണം നേടുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും, പാരീഷ് കമ്മിറ്റി, ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

വേദിയുടെ അഡ്രസ്‌ :-

St. Joseph's. Caroline street PR1 5UY.Preston.




കൂടുതല്‍വാര്‍ത്തകള്‍.